Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കന്നി ചാമ്പ്യൻഷിപ്പിൽ ബ്രിട്ടീഷ്​ ഹൃദയം കീഴടക്കി​ 18 കാരി; വിംബിൾഡ​െൻറ താരമാകാൻ എമ്മ റഡുകാനു വരുന്നു
cancel
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightകന്നി ചാമ്പ്യൻഷിപ്പിൽ...

കന്നി ചാമ്പ്യൻഷിപ്പിൽ ബ്രിട്ടീഷ്​ ഹൃദയം കീഴടക്കി​ 18 കാരി; വിംബിൾഡ​െൻറ താരമാകാൻ എമ്മ റഡുകാനു വരുന്നു

text_fields
bookmark_border

ലണ്ടൻ: ലോക റാങ്കിങ്ങിൽ ആദ്യ 300 ൽ പോലുമില്ലാതെ ​െടന്നിസി​െൻറ ഗ്ലാമർ കളിയിടമായ വിംബിൾഡണിൽ കളി​ക്കാനെത്തി അതിവേഗം ഹൃദയങ്ങളിൽ കൂടുകുട്ടിയ 18 കാരിയാണിപ്പോൾ ബ്രിട്ടനിൽ താരം. മഹാമാരി കാലത്ത്​ കളി മാറ്റിവെച്ച്​ പഠനത്തിലേക്ക്​ മടങ്ങിയ ഇടവേളക്കു ശേഷം വീണ്ടും റാക്ക​റ്റെടുത്ത്​ കഴിഞ്ഞ ഏപ്രിലിൽ ആദ്യമായി എ-ലെവൽ മത്സരങ്ങൾക്ക്​ യോഗ്യത നേടിയാണ്​ ആദ്യ മുൻനിര ചാമ്പ്യൻഷിപ്പിൽ എമ്മ അതിവേഗം റെക്കോഡുകൾ കുറിക്കുന്നത്​്​.

വൈൽഡ്​ കാർഡ്​ പ്രവേശനം വെറുതെയല്ലെന്ന്​ ഇതിനകം തെളിയിച്ച അവർ അതിവേഗം ഒന്നും രണ്ടും മൂന്നും റൗണ്ടുകൾ കടന്നു, ഒരു സെറ്റ്​ പോലും എതിരാളികൾക്കു നൽകാതെ. ഇതുവരെ റാങ്കിങ്ങിൽ ആദ്യ 100ലുള്ള ഒരാളുമായും മുഖാമുഖം വരാത്തതി​െൻറ പരിചയക്കുറവ്​​ കാണി​ച്ചതേയില്ല. മാധ്യമങ്ങളെ കണ്ട്​ അത്രക്ക്​ പരിചയമില്ലാത്തതിനാൽ അത്​ 'സൂമി'ലാണെന്നു മാത്രം.

വിംബിൾഡൺ ഓപൺ കാലത്ത്​ നാലാം റൗണ്ടിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണിപ്പോൾ​ എമ്മ. നാലാം റൗണ്ടിൽ ജയിച്ചാൽ താരത്തെ കാത്തിരിക്കുന്നത്​ മൂന്നു ലക്ഷം പൗണ്ട് (മൂന്നു കോടിയിലേറെ രൂപ)​ ആണ്​. അതുംകടന്ന്​ മുന്നോട്ട​ുപോകാനാകുമോയെന്നാണ്​ ബ്രിട്ടീഷുകാർ ഉറ്റുനോക്കുന്നത്​.

ലണ്ടൻ ന്യൂസ്​റ്റെഡ്​ വുഡ്​ സ്​കൂളിലെ 'മാതൃക വിദ്യാർഥി'യായ എമ്മയെ കാത്ത്​ സ്​പോൺസർഷിപ്പുകളും ഏറെ കാത്തിരിക്കുന്നു. നിരവധി കമ്പനികളാണ്​ ഇതിനകം താൽപര്യമറിയിച്ച്​ രംഗത്തെത്തിയിരിക്കുന്നത്​. ലോക റാങ്കിങ്ങിൽ 338ാം റാങ്കുകാരിയായ എമ്മക്ക്​ ടൂർണമെൻറ്​ കഴിയുന്നതോടെ അതിവേഗ വളർച്ച റാങ്കിങ്ങിലുമുണ്ടാകും.

ടെന്നിസിലെ കൗമാര ഇതിഹാസങ്ങളായിരുന്ന മോണിക സെലസ്​, ട്രേസി ഓസ്​റ്റിൻ തുടങ്ങിയവരോട്​ താരത്തെ ഉപമിക്കുന്നവരുണ്ട്​. ഇരുവരും 16ാം വയസ്സിൽ യഥാക്രമം യു.എസ്​, ഫ്രഞ്ച്​ ഓപൺ ചാമ്പ്യൻമാരായവരാണ്​. ഇത്തവണ പക്ഷേ, ക്വാർട്ടറിലെ എതിരാളി കടുത്തതായതിനാൽ മുന്നോട്ടുള്ള യാത്ര ദുഷ്​കരമാകും.

അമേരിക്കക്കാരിയായ 17 കാരി കൊക്കോ ഗോഫും ഇത്തവണ വിംബിൾഡണിൽ നാലാം റൗണ്ടിലെത്തിയിട്ടുണ്ട്​. 2018ലെ ആസ്​ട്രേലിയൻ ഓപൺ ജേതാവ്​ ആഞ്ചലിക്​ കെർബറാണ്​ ഗോഫിന്​ നാലാം റൗണ്ടിൽ എതിരാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:success storyEmma RaducanuWimbledon star
News Summary - Emma Raducanu’s Wimbledon breakout is a rare bubble success story
Next Story