Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസ്ട്രേലിയൻ ഓപൺ: റൈബാകിനയെ അട്ടിമറിച്ച് അന്ന ബ്ലിങ്കോവ

text_fields
bookmark_border
ആസ്ട്രേലിയൻ ഓപൺ: റൈബാകിനയെ അട്ടിമറിച്ച് അന്ന ബ്ലിങ്കോവ
cancel

സിഡ്നി: കഴിഞ്ഞ വർഷത്തെ ആസ്ട്രേലിയൻ ഓപൺ റണ്ണറപ്പും മൂന്നാം സീഡുമായ കസാക്കിസ്താന്റെ എലീന റൈബാകിനയെ അട്ടിമറിച്ച് റഷ്യയുടെ അന്ന ബ്ലിങ്കോവ. ആസ്ട്രേലിയൻ ഓപണിലെ രണ്ടാം റൗണ്ടിൽ 4-6, 6-4, 6-6 (20-22) എന്ന സ്‌കോറിനാണ് റൈബാകിന റാങ്കിങ്ങിൽ 57-ാം സ്ഥാനത്തുള്ള ബ്ലിങ്കോവയ്‌ക്കെതിരെ വീണത്. 30 മിനിറ്റിലധികം നീണ്ടുനിന്ന ടൈ-ബ്രേക്കിലൂടെയാണ് ബ്ലിങ്കോവ മൂന്നാം സെറ്റ് സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷത്തെ കിരീടപ്പോരാട്ടത്തിൽ ബലാറുസിന്റെ അരിന സബലെങ്കയോട് തോറ്റാണ് റൈബാകിനക്ക് ഗ്രാൻഡ്സ്ലാം നഷ്ടമായത്. കിരീട പ്രതീക്ഷയിൽ റാക്കറ്റേന്തിയ റൈബാകിന ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതോടെ സബലെങ്ക ഗ്രാൻഡ്സ്ലാം പ്രതീക്ഷ സജീവമാക്കി.

വെള്ളിയാഴ്ച നടക്കുന്ന മൂന്നാം റൗണ്ടിൽ സബലെങ്ക യുക്രൈൻ താരം ലീസ സുരേങ്കോയെ നേരിടും. റൈബാകിനയെ അട്ടിമറിച്ച അന്ന ബ്ലിങ്കോവ മൂന്നാം റൗണ്ടിൽ ഇറ്റാലിയൻ താരം ജാസ്മിൻ പാവോലിനിയെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elena Rybakina stunned in major Australian Open upset as Anna Blinkova takes down 2023 finalist after historic tiebreak
Next Story