Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തീമിന്​ ടെന്നിസിൽ മാത്രമല്ല ഫുട്​ബാളിലുമുണ്ട്​ പിടി
cancel
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightതീമിന്​ ടെന്നിസിൽ...

തീമിന്​ ടെന്നിസിൽ മാത്രമല്ല ഫുട്​ബാളിലുമുണ്ട്​ 'പിടി'

text_fields
bookmark_border

പാരിസ്​: യു.എസ്​ ഓപൺ ജേതാവായ ഡൊമിനിക്​ തീം ഫ്രഞ്ച്​ ഓപണിൽ കൂടി മുത്തമിട്ട്​ ഡബിൾ തികക്കാനുള്ള തിരക്കിലാണ്​. ഇതിനിടെ റൊളാൻഡ്​ ഗാരോസിൽ ടെന്നിസ്​ ബാളിൽ ത​െൻറ ഫുട്​ബാൾ വൈഭവം വെളിവാക്കിയ ഓസ്​ട്രിയക്കാരനെ അഭിനന്ദിക്കുകയാണ്​ ആരാധകർ.

വൈൽഡ്​ കാർഡ്​ എൻട്രിയായി എത്തിയ ഫ്രഞ്ച്​ താരം ഹ്യൂഗോ ഗാസ്​റ്റനെതിരായ മത്സരത്തിനിടെയായിരുന്നു തീം ഫുട്​​ബാൾ സ്​കിൽ പുറത്തെടുത്തത്​.

നിർണായകമായ അഞ്ചാം സെറ്റിൽ മത്സരഗതി അങ്ങോ​ട്ടോ ഇങ്ങോ​ട്ടോ എന്ന രീതിയിൽ തുടരുന്ന വേളയിലായിരുന്നു ടെന്നിസ്​ ബാൾ കൊണ്ട്​ തീമി​െൻറ ഇന്ദ്രജാലം. എന്നാൽ ഇക്കുറി റാക്കറ്റ്​ കൊണ്ടായിരുന്നില്ല മറിച്ച്​ ത​െൻറ കാലുകളായിരുന്നു 27കാര​െൻറ ആയുധം.

തീമി​െൻറ ഔട്ടായ ഫോർഹാൻഡ്​ ഷോട്ട്​ ഗാസ്​റ്റൺ തിരിച്ചുവിട്ടതാണ്​ തീമി​െൻറ കാലിൽ പതിച്ചത്​. ഒട്ടും താമസിക്കാതെ ത​െൻറ കാലിൽ ഏറ്റുവാങ്ങിയ പന്ത്​ കൊണ്ട്​ ജിഗ്ഗ്​ളിങ്​ നടത്തിയ ശേഷം തീം പന്ത്​ കൈക്കലാക്കുകയായിരുന്നു. മത്സരശേഷം തീം തന്നെ ഇതി​െൻറ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചു.

ലോകറാങ്കിങ്ങിൽ 239ാം റാങ്ക​ുകാരനായ ഗാസ്​റ്റനെതിരെ അഞ്ച്​ സെറ്റ്​ നീണ്ട​ ​േപാരാട്ടത്തിൽ വിയർത്ത്​ ജയിച്ചാണ്​ മൂന്നാം സീഡായ തീം ഫ്രഞ്ച്​ ഓപൺ ക്വാർട്ടറിൽ കടന്നത്​. സ്​കോർ: 6-4, 6-4, 5-7,3-6, 6-3. അർജൻറീന താരം ഡീഗോ ഷ്വാർട്​സ്​മാനാണ്​ ക്വാർട്ടറിൽ തീമി​െൻറ എതിരാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballFrench OpenDominic Thiem
Next Story