ബൈഡന്റെ അമേരിക്ക കനിഞ്ഞില്ല; കോവിഡ് വാക്സിനെടുക്കാത്ത ദ്യോകോ മിയാമി ഓപൺ കളിക്കില്ല
text_fieldsകോവിഡ് വാക്സിൻ നിയമങ്ങൾ ഇപ്പോഴും ശക്തമായി തുടരുന്ന യു.എസിൽ പ്രവേശനം വിലക്കപ്പെട്ട ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ചിന് മിയാമി ഓപൺ കളിക്കാനാവില്ല. വാക്സിനെടുക്കാത്ത തനിക്ക് ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ദ്യോകോയും സംഘാടകരും നൽകിയ അപേക്ഷ അധികൃതർ തള്ളിയതോടെയാണ് അടുത്തയാഴ്ച ആരംഭിക്കുന്ന ടൂർണമെന്റിൽ സെർബിയൻ താരം പങ്കെടുക്കില്ലെന്ന് ഉറപ്പായത്.
േഫ്ലാറിഡ ഗവർണർ റോൺ ഡിസാന്റിസും രണ്ട് യു.എസ് സെനറ്റർമാരുമടക്കം ദ്യോകോക്ക് ഇളവ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ, നിയമം ഇളവു വരുത്തേണ്ടെന്ന് അധികൃതർ തീരുമാനമെടുത്തു. ആറു തവണ ജേതാവായ ടൂർണമെന്റിലാണ് ഇതോടെ അവസരം നിഷേധിക്കപ്പെടുന്നത്. നേരത്തെ ആരംഭിച്ച ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിലും ദ്യോകോ പങ്കെടുക്കുന്നില്ല.
കോവിഡ് നിയന്ത്രണം അടുത്ത മേയ് 11 വരെ രാജ്യത്ത് തുടരുമെന്നാണ് സൂചന. നേരത്തെ ഇതേ നിയന്ത്രണങ്ങളുടെ പേരിൽ ദ്യോകോവിച്ചിനെ ആസ്ട്രേലിയയിൽ അറസ്റ്റ് ചെയ്ത് നാടുകടത്തിയിരുന്നു. ഈ വർഷം ഇളവു ലഭിച്ച് ഗ്രാൻഡ് സ്ലാം കളിക്കാനെത്തിയ താരം കിരീടം നേടുകയും ചെയ്തു.