Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
djokovic
cancel
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്ര​ഞ്ച്​ ഓ​പ​ണിൽ...

ഫ്ര​ഞ്ച്​ ഓ​പ​ണിൽ ദ്യോകോവിച്​ മുന്നോട്ട്​; പ്ലിസ്​ കോവ, ഗോഫ്​ വീണു

text_fields
bookmark_border

പാ​രി​സ്​: ഫ്ര​ഞ്ച്​ ഓ​പ​ൺ വ​നി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​മു​ഖ​ർ​ക്ക്​ തു​ട​ക്കം പാ​ളി​യ​പ്പോ​ൾ അ​തി​വേ​ഗ ജ​യ​ങ്ങ​ളു​മാ​യി പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ നൊ​വാ​ക്​ ദ്യോ​കോ​വി​ച്ചും ഗ്രിഗർവി​മി​ത്രോ​വും. ക​ഴി​ഞ്ഞ ദി​വ​സം സെ​റീ​ന വി​ല്യം​സ്​ പ​രി​ക്കേ​റ്റ്​ മ​ട​ങ്ങി​യ​തോ​ടെ അ​മേ​രി​ക്ക​ൻ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന കൗ​മാ​ര താ​രം കൊ​​ക്കോ ഗോ​ഫ്​ ര​ണ്ടാം റൗ​ണ്ടി​ൽ ഇ​റ്റ​ലി​യു​ടെ മാ​ർ​ട്ടി​ന ട്രെ​വി​സാ​നോ​ട്​ തോ​റ്റു​പു​റ​ത്താ​യി.

സ്​​കോ​ർ 4-6, 6-2, 7-5. ആ​ദ്യ സെ​റ്റി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി ക​ളം​നി​റ​ഞ്ഞ 16കാ​രി തു​ട​ർ​ന്നു​ള്ള സെ​റ്റു​ക​ളി​ൽ ക​ളി മ​റ​ന്ന​തോ​ടെ എ​തി​രാ​ളി ജ​യി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ മ​റ്റൊ​രു കൗ​മാ​ര താ​രം അ​മാ​ൻ​ഡ അ​നി​സി​മോ​വ നേ​ര​ത്തെ മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.. റൊ​ളാ​ങ്​ ഗാ​രോ​യി​ൽ ര​ണ്ടാം സീ​ഡ്​ ക​രോ​ലി​ന പ്ലി​സ്​​കോ​വ​യു​ടെ വീ​ഴ്​​ച​യും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. മു​ൻ ഫ്ര​ഞ്ച്​ ഓ​പ​ൺ ചാ​മ്പ്യ​ൻ യെലേന ഒ​സ്​​റ്റ​പെ​​ങ്കോ​യാ​ണ്​ ഏ​ക​പ​ക്ഷീ​യ​മാ​യ സെ​റ്റു​ക​ൾ​ക്ക്​ (6-4 6-2) എ​തി​രാ​ളി​യെ വീ​ഴ്​​ത്തി​യ​ത്.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ എ​തി​രാ​ളി​ക​ളെ ഒ​ന്നു പൊ​രു​താ​ൻ​പോ​ലും അ​നു​വ​ദി​ക്കാ​തെ​യാ​യി​രു​ന്നു ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ദ്യോ​കോ​വി​ച്ചി​െൻറ​യും ദി​മി​ത്രോ​വി​െൻറ​യും വി​ജ​യം. ലി​ത്വാ​നി​യ​ൻ താ​രം ബെ​റ​ൻ​കി​സാ​യി​രു​ന്നു ദ്യോ​കോ​വി​ച്ചി​െൻറ എ​തി​രാ​ളി. സ്​​കോ​ർ 6-1, 6-2, 6-2. ദി​മി​​ത്രോ​വ്​ ​​െസ്ല​വാ​ക്​ താ​രം ആ​ൻ​ഡ്രി​ജ്​ മാ​ർ​ട്ടി​നെ 6-4, 7-6, 6-1നും ​പ​രാ​ജ​യ​പ്പെ​ടു​ത്തി. കാ​രി​നോ ബ​സ്​​റ്റ​യും മൂ​​ന്നാം റൗ​ണ്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisfrench openDjokovic
News Summary - Djokovic advances to French Open; Pliskova, Goff fell
Next Story