Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽകാരസ്-സ്വരേവ് മത്സരം കാണാൻ ഗാലറിയിൽ ​ധോണിയും

text_fields
bookmark_border
അൽകാരസ്-സ്വരേവ് മത്സരം കാണാൻ ഗാലറിയിൽ ​ധോണിയും
cancel

യു.എസ് ഓപൺ ടെന്നിസിൽ കാർലോസ് അൽകാരസും അലക്സാണ്ടർ സ്വരേവും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം കാണാൻ ഗാലറിയിൽ ഇടമുറപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും. മാസങ്ങൾക്ക് മുമ്പ് ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചാം തവണയും ചാമ്പ്യന്മാരാക്കിയ ശേഷം ക്രിക്കറ്റിൽനിന്ന് വിട്ടുനിന്ന് ഒഴിവുസമയങ്ങൾ ആഘോഷിക്കുകയാണ് ധോണി. ഇതിനിടയിലാണ് യു.എസ് ഓപൺ വേദിയിലും എത്തിയത്. കഴിഞ്ഞ വർഷവും യു.എസ് ഓപൺ വേദിയിൽ താരം എത്തിയിരുന്നു. ധോണി മത്സരം കാണുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മത്സരത്തിൽ 19കാരനായ അൽകാരസ് 6-3, 6-2, 6-4 എന്ന സ്കോറിന് സ്വരേവിനെ കീഴടക്കി സെമിഫൈനലിലേക്ക് മുന്നേറിയിരുന്നു. നേരത്തെ നാലുതവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ടുതവണ വീതമായിരുന്നു വിജയം. 2022ൽ യു.എസ് ഓപണിലൂടെയാണ് അൽകാരസ് ആദ്യ ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കുന്നത്. ഇതിലൂടെ ലോക ഒന്നാം നമ്പർ താരമാവാനും താരത്തിന് കഴിഞ്ഞിരുന്നു. സെമിയിൽ ദാനിൽ മെദ്‍വദേവ് ആണ് എതിരാളി.

മറ്റൊരു സെമിയില്‍ ഇതിഹാസ താരം നൊവാക് ദ്യോകോവിച്ച് അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണെ നേരിടും. റഷ്യന്‍ താരം ആന്ദ്രേ റുബ്ലേവിനെ 6-4, 6-3, 6-4ന് തോൽപിച്ചാണ് ദ്യോകോ സെമിയിലെത്തിയത്. ഷെല്‍ട്ടണ്‍ 2-6, 6-3, 6-7, 2-6 എന്ന സ്കോറിന് ഫ്രാന്‍സസ് തിയാഫോയെയാണ് തോല്‍പ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dhoni in the gallery to watch Alcaraz-Zverev match
Next Story