Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഡേവിസ് കപ്പ്: ആദ്യ...

ഡേവിസ് കപ്പ്: ആദ്യ കളികൾ ഇന്ത്യക്ക് സ്വന്തം

text_fields
bookmark_border
ഡേവിസ് കപ്പ്: ആദ്യ കളികൾ ഇന്ത്യക്ക് സ്വന്തം
cancel

ഇസ്‍ലാമാബാദ്: ഡേവിസ് കപ്പ് ടെന്നിസ് ലോക ഗ്രൂപ് ഒന്ന് പ്ലേഓഫിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ഗംഭീര ലീഡ്. ആദ്യ ദിനത്തിലെ രണ്ട് സിംഗിൾസും ജയിച്ച സന്ദർശകർക്ക് ബാക്കിയുള്ള മൂന്നിൽ ഒരു കളികൂടി നേടിയാൽ ലോക ഗ്രൂപ് ഒന്നിലെത്താം.

രാംകുമാർ രാമനാഥനും ശ്രീറാം ബാലാജിയുമാണ് ഗ്രാസ് കോർട്ടിൽ ജയം നേടിയത്. ആദ്യ സിംഗിൾസിൽ ഐസാമുൽ ഹഖ് ഖുറേഷിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് രാംകുമാർ ജയം നേടിയത്. സ്കോർ 6-7, 7-6, 6-0. മൂന്നാം സെറ്റിൽ പരിക്കേറ്റ ഖുറേഷി എളുപ്പം കീഴടങ്ങുകയായിരുന്നു. തകർപ്പൻ സെർവുകളായിരുന്നു രാംകുമാറിന്റെ കരുത്ത്.

ഡബ്ൾസ് സ്പെഷ്യലിസ്റ്റായ ബാലാജി എതിരാളിയായ അഖീൽ ഖാനെ നേരിട്ടുള്ള സെറ്റിൽ തകർത്തു. സ്കോർ: 7-5, 6-3. ഞായറാഴ്ച ഡബ്ൾസിൽ യുകി ഭാംബ്രി-സാകേത് മൈനേനി സഖ്യം മുസമ്മിൽ മുർതസ-ബർക്കത്തുല്ല സഖ്യത്തെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Davis Cup 2024 tennis
News Summary - Davis Cup 2024 tennis: India lead 2-0 vs Pakistan on Day 1
Next Story