Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഎ‍.ടി.പി മാസ്റ്റേഴ്സ്...

എ‍.ടി.പി മാസ്റ്റേഴ്സ് നേടുന്ന പ്രായംകൂടിയ താരമായി ബൊപ്പണ്ണ

text_fields
bookmark_border
എ‍.ടി.പി മാസ്റ്റേഴ്സ് നേടുന്ന പ്രായംകൂടിയ താരമായി ബൊപ്പണ്ണ
cancel
camera_alt

ഇ​ന്ത്യ​ൻ വെ​ൽ​സ് ഓ​പ​ൺ ഡ​ബ്ൾ​സ് കി​രീ​ട​വു​മാ​യി രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യും മാ​ത്യു എ​ബ്ഡെ​നും

അരിസോണ (യു.എസ്): എ‍.ടി.പി മാസ്റ്റേഴ്സ് 1000 ടെന്നിസ് ടൂർണമെന്റിൽ കിരീടം നേടുന്ന പ്രായംകൂടിയ താരമായി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. ഇന്ത്യൻ വെൽസ് ഓപൺ പുരുഷ ഡബ്ൾസിൽ ആസ്ട്രേലിയയുടെ മാത്യു എബ്ഡെനൊപ്പം ചേർന്ന് ടോപ് സീഡായ വെസ്ലി കൂൾഹോഫ് (ഡെന്മാർക്)-നീൽ സ്കുപ്സ്കി (ബ്രിട്ടൻ) സഖ്യത്തെ 6-3, 2-6, 10-8 എന്ന സ്കോറിനാണ് 43കാരനായ ബൊപ്പണ്ണ പരാജയപ്പെടുത്തിയത്.

2015ൽ സിൻസിനാറ്റി മാസ്റ്റേഴ്സിൽ കാനഡയുടെ ഡാനിയൽ നെസ്റ്റർ 42 വയസ്സിൽ കിരീടം നേടിയതായിരുന്നു റെക്കോഡ്. 24 എ.ടി.പി ഡബ്ൾസ് കിരീടങ്ങൾ സ്വന്തമാക്കിയ താരമാണ് ബൊപ്പണ്ണ. രണ്ടെണ്ണം 2015ൽ നെസ്റ്ററെ പങ്കാളിയാക്കി നേടിയതായിരുന്നു. നെസ്റ്റർ അടുത്ത സുഹൃത്താണെന്നും റെക്കോഡ് തകർത്ത വിവരം അറിയിച്ച് സന്ദേശമയച്ചെന്നും ബൊപ്പണ്ണ പറഞ്ഞു.

Show Full Article
TAGS:Rohan Bopanna ATP Masters 
News Summary - Bopanna became the oldest player to win the ATP Masters
Next Story