Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസ്ട്രേലിയൻ ഓപൺ: സെബാലങ്ക-റിബാകിന ഫൈനൽ

text_fields
bookmark_border
ആസ്ട്രേലിയൻ ഓപൺ: സെബാലങ്ക-റിബാകിന ഫൈനൽ
cancel

മെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസിൽ ബെലറൂസിന്റെ അറീന സെബാലങ്ക ഫൈനലിൽ. റോഡ് ലേവർ അരീനയിൽ നടന്ന പോരാട്ടത്തിൽ സീഡില്ലാ താരം പോളണ്ടിന്റെ മഗ്ദ ലിനെറ്റെയെ 7-6 (7-1), 6-2 എന്ന സ്കോറിന് മറികടന്നാണ് 24കാരി ഫൈനലിലേക്ക് മുന്നേറിയത്. അഞ്ചാം സീഡായ സെബാലങ്കയുടെ കന്നി ഗ്രാന്റ്സ്ലാം ഫൈനലാണിത്.

വിംബിൾഡൺ ചാമ്പ്യൻ എലേന റിബാകിനയാണ് കലാശക്കളിയിലെ എതിരാളി. രണ്ട് തവണ ആസ്ട്രേലിയൻ ഓപണിൽ കിരീടം ചൂടിയ വിക്ടോറിയ അസരങ്കയെ തോൽപിച്ചാണ് റിബാകിന ഫൈനലിൽ പ്രവേശിച്ചത്. 7-6 (7-4), 6-3 എന്ന സ്കോറിനായിരുന്നു 23കാരിയുടെ വിജയം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Australian Open: Sebalanka-Rybakina final
Next Story