Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസ്ട്രേലിയൻ ഓപൺ: സബലെങ്ക ഫൈനലിൽ

text_fields
bookmark_border
ആസ്ട്രേലിയൻ ഓപൺ: സബലെങ്ക ഫൈനലിൽ
cancel

സിഡ്നി: ആസ്ട്രേലിയൻ ഓപൺ ടെന്നിസ് വനിത വിഭാഗത്തിൽ ലോക രണ്ടാം നമ്പർ താരം അരയ്ന സബലെങ്ക ഫൈനലിൽ. വാശിയേറിയ സെമി പോരാട്ടത്തിൽ അമേരിക്കക്കാരിയായ നാലാം സീഡ് കൊ​കൊ ഗൗഫിനെ ഒരു മണിക്കൂറും 42 മിനിറ്റും നീണ്ട പോരാട്ടത്തിൽ തോൽപിച്ചാണ് ബെലറൂസ് താരത്തിന്റെ ഫൈനൽ പ്രവേശം. സ്കോർ: 7-6 (7/2), 6-4.

കഴിഞ്ഞ വർഷം യു.എസ് ഓപൺ ഫൈനലിൽ ഗൗഫിനോടേറ്റ പരാജയത്തിനുള്ള മധുരപ്രതികാരം കൂടിയായി സബലെങ്കയുടെ ജയം. ഫൈനൽ പ്രവേശത്തോടെ സറീന വില്യംസിന് ശേഷം തുടർച്ചയായ രണ്ടു വർഷം ആസ്ട്രേലിയൻ ഓപൺ ഫൈനലിലെത്തുന്ന താരമെന്ന നേട്ടവും 25കാരി സ്വന്തമാക്കി. 2016, 2017 വർഷങ്ങളിലാണ് സറീന തുടർച്ചയായി ഫൈനലിലെത്തിയത്.

ഫൈനലിൽ ചൈനക്കാരിയായ 12ാം സീഡ് സെങ് ക്വിൻവേൻ ആണ് എതിരാളി. യുക്രെയിൽനിന്നുള്ള ഡയാന യാസ്ത്രേംസ്കയെ 6-4, 6-4 എന്ന സ്കോറിന് തോൽപിച്ചാണ് 21കാരി ആദ്യ ഗ്രാന്റ്സ്ലാം ഫൈനലി​ന് യോഗ്യത നേടിയത്. ലി നാക്ക് ശേഷം ആസ്ട്രേലിയൻ ഓപൺ കിരീടം നേടുന്ന രണ്ടാമത്തെ ​ചൈനക്കാരിയാകാനുള്ള ഒരുക്കത്തിലാണ് സെങ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Australian Open: Sabalenka in final
Next Story