ആസ്ട്രേലിയൻ ഓപൺ: ദ്യോകോ, ഇഗ മുന്നോട്ട്
text_fieldsമെൽബൺ: 25ാം ഗ്രാൻഡ് സ്ലാം കിരീട സ്വപ്നവുമായെത്തിയ സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചിന് ആസ്ട്രേലിയൻ ഓപൺ ഒന്നാം റൗണ്ടിൽ അനായാസ ജയം. പുരുഷ സിഗ്ൾസിൽ സ്പാനിഷ് താരം പെഡ്രോ മാർട്ടിനെസിനെ 6-3, 6-2, 6-2 സ്കോറിന് തോൽപിച്ച് ദ്യോകോ രണ്ടാം റൗണ്ടിൽ കടന്നു.
റഷ്യയുടെ ഡാനിൽ മെദ്വദേവ് 7-5, 6-2, 7-6ന് നെതർലൻഡ്സിന്റെ ജെസ്പർ ഡി ജോങ്ങിനെയും വീഴ്ത്തി. നോർവേയുടെ കാസ്പർ റൂഡ് 6-1, 6-2, 6-4ന് ഇറ്റലിയുടെ മാറ്റിയ ബെല്ലൂച്ചിയെയും ആസ്ട്രേലിയയുടെ അലക്സ് ഡി മിനോർ 6-2, 6-2, 6-3ന് യു.എസിന്റെ മക്കൻസീ മക് ഡൊണാൾഡിനെയും റഷ്യയുടെ ആന്ദ്രെ റബ് ലോവ് 6-4, 6-2, 6-3ന് ഇറ്റലിക്കാൻ മാറ്റിയോ അർണാൾഡിനെയും പരാജയപ്പെടുത്തി.
വനിതകളിൽ പോളണ്ട് സൂപ്പർ താരം ഇഗ സ്വിയാറ്റക് ലോക 130ാം റാങ്കുകാരിയും ചൈനീസ് ക്വാളിഫയറുമായ യുവാൻ യൂവിനോട് പോരാടിയാണ് ജയിച്ചത്. ടൈ ബ്രേക്കറിലെത്തിയ ഒന്നാം സെറ്റും കടന്ന് 7-6 (5), 6-3 സ്കോറിന് അടുത്ത റൗണ്ടിൽ പ്രവേശിച്ചു ഇഗ. യു.എസിന്റെ കൊകൊ ഗോഫ് 6-2, 6-3ന് ഉസ്ബെകിസ്താന്റെ കാമില രഖിമോവയെയും സഹതാരം ജെസീക പെഗുല 6-2, 6-1ന് റഷ്യയുടെ അനസ്താസിയ സഖരോവയെയും തോൽപിച്ചു. യു.എസ് താരം അമാൻഡ അനിസിമോവ 6-3, 6-2ന് സ്വിറ്റ്സർലൻഡുകാരി സിമോണ വാൾട്ടർട്ടിനെയും പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

