Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ;...

ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ; ദ്യോ​കോ-​സി​റ്റ്സി​പാ​സ്, സ​ബ​ലെ​ങ്ക-​റ്യ​ബാ​കി​ന ഫൈ​ന​ൽ

text_fields
bookmark_border
tennis
cancel

മെ​ൽ​ബ​ൺ: ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ ​ടെ​ന്നി​സി​ന്റെ പു​രു​ഷ സിം​ഗ്ൾ​സ് ഫൈ​ന​ലി​ൽ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ദ്യോ​കോ​വി​ച്ചും ഗ്രീ​സി​ന്റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സും ഏ​റ്റു​മു​ട്ടും. വ​നി​ത​ക​ളി​ൽ ബെ​ല​റൂ​സി​ന്റെ അ​റീ​ന സ​ബ​ലെ​ങ്ക​യും ക​സാ​ഖ്സ്താ​ന്റെ എ​ലേ​ന റ്യ​ബാ​കി​ന​യും ത​മ്മി​ലാ​ണ് മ​ത്സ​രം. അ​മേ​രി​ക്ക​യു​ടെ ടോ​മി പോ​ളി​നെ​യാ​ണ് പു​രു​ഷ സെ​മി​യി​ൽ ദ്യോ​കോ​വി​ച് തോ​ൽ​പി​ച്ച​ത്. സ്കോ​ർ 7-5, 6-1, 6-2.

ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ പ​ത്താം കി​രീ​ട​മാ​ണ് ദ്യോ​കോ​വി​ച് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ജ​യി​ച്ചാ​ൽ റാ​ഫേ​ൽ ന​ദാ​ലി​ന്റെ 22 ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​മെ​ന്ന നേ​ട്ട​ത്തി​നൊ​പ്പ​മെ​ത്തും. ഈ ​മ​ത്സ​ര​ത്തി​ലെ വി​ജ​യി ലോ​ക ഒ​ന്നാം ന​മ്പ​ർ സ്ഥാ​ന​ത്തു​മെ​ത്തും.

ആ​ദ്യ ​ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ടം തേ​ടു​ന്ന സി​റ്റ്സി​പാ​സ് സെ​മി​യി​ൽ റ​ഷ്യ​യു​ടെ ക​രെ​ൻ ഖ​ചാ​നോ​വി​നെ 7-6, 6-4, 6-7, 6-3 എ​ന്ന സ്കോ​റി​നാ​ണ് കീ​ഴ​ട​ക്കി​യ​ത്.

വ​നി​ത​ക​ളി​ൽ പോ​ള​ണ്ടി​ന്റെ മ​ഗ്ദ ലി​ന​റ്റി​നെ മ​റി​ക​ട​ന്നാ​ണ് സ​ബ​ലെ​ങ്ക ഫൈ​ന​ലി​ലെ​ത്തി​യ​ത്. സ്കോ​ർ: 7-6, 6-2. വിം​ബ്ൾ​ഡ​ൺ ജേ​ത്രി​യാ​യ റ്യ​ബാ​കി​ന 7-6, 6-3 എ​ന്ന സ്കോ​റി​ന് ബെ​ല​റൂ​സി​ന്റെ വി​​ക്ടോ​റി​യ അ​സ​ര​ങ്ക​യെ തോ​ൽ​പി​ച്ചാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന ക​ലാ​ശ​ക്ക​ളി​ക്ക് അ​ർ​ഹ​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennis
News Summary - Australian Open-Dyoko-Tsitsipas, sabalenka-Ryabakina Final
Next Story