Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്ട്രേലിയൻ ഓപൺ:...

ആസ്ട്രേലിയൻ ഓപൺ: ബാ​ർ​തി-​കോ​ളി​ൻ​സ് വനിത ഫൈ​ന​ൽ

text_fields
bookmark_border
ആസ്ട്രേലിയൻ ഓപൺ: ബാ​ർ​തി-​കോ​ളി​ൻ​സ് വനിത ഫൈ​ന​ൽ
cancel

മെ​ൽ​ബ​ൺ: സീ​സ​ണി​ലെ ആ​ദ്യ ഗ്രാ​ൻ​ഡ്​​സ്ലാം ടൂ​ർ​ണ​മെ​ന്റാ​യ ആ​സ്ട്രേ​ലി​യ​ൻ ഒ​പ​ണി​ന്റെ വ​നി​ത ഫൈ​ന​ലി​ൽ ടോ​പ് സീ​ഡും ആ​തി​ഥേ​യ​താ​ര​വു​മാ​യ ആ​ഷ് ലി ​ബാ​ർ​തി​യും 27ാം സീ​ഡ് യു.​എ​സി​ന്റെ ഡാ​നി​യേ​ല കോ​ളി​ൻ​സും ഏ​റ്റു​മു​ട്ടും.

40 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ ഓ​സീ​സ് താ​ര​മാ​ണ് ബാ​ർ​തി. 1980ൽ ​ഫൈ​ന​ലി​ൽ ക​ട​ന്ന വെ​ൻ​ഡി ടേ​ൺ​ബ​ലി​ന്റെ നേ​ട്ട​ത്തി​നൊ​പ്പ​മെ​ത്തി​യ ബാ​ർ​തി​ക്ക് കി​രീ​ടം നേ​ടാ​നാ​യാ​ൽ 42 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള നേ​ട്ടം ആ​വ​ർ​ത്തി​ക്കാം. 1978ൽ ​കി​രീ​ടം നേ​ടി​യ ക്രി​സ് ഒ​നീ​ൽ ആ​ണ് ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ അ​വ​സാ​ന​മാ​യി ഉ​യ​ർ​ത്തി​യ ഓ​സീ​സ് താ​രം. മൂ​ന്നാം ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​മാ​ണ് 25കാ​രി​യാ​യ ബാ​ർ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. 2019ൽ ​ഫ്ര​ഞ്ച് ഓ​പ​ണും 2021ൽ ​വിം​ബി​ൾ​ഡ​ണും നേ​ടി​യി​ട്ടു​ണ്ട് ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം.

യു.​എ​സി​ന്റെ സീ​ഡി​ല്ലാ​താ​രം മാ​ഡി​സ​ൺ കീ​സി​നെ 6-1, 6-3ന് ​ത​ക​ർ​ത്താ​യി​രു​ന്നു ബാ​ർ​തി​യു​ടെ മു​ന്നേ​റ്റം. കോ​ളി​ൻ​സാ​വ​ട്ടെ ത​ന്നെ​ക്കാ​ൾ ഏ​റെ മു​ന്നി​ലു​ള്ള ഏ​ഴാം സീ​ഡ് പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റെ​കി​നെ 6-4, 6-1ന് ​തോ​ൽ​പി​ച്ചാ​ണ് ക​ന്നി ഗ്രാ​ൻ​ഡ്സ്ലാം ഫൈ​ന​ലി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത​ത്. 2020 ഫ്ര​ഞ്ച് ഓ​പ​ൺ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​താ​ണ് 28കാ​രി​യു​ടെ ഇ​തി​നു​മു​മ്പ​ത്തെ മി​ക​ച്ച നേ​ട്ടം.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന പു​രു​ഷ സെ​മി​യി​ൽ ആ​റാം സീ​ഡ് റാ​​ഫേ​ൽ ന​ദാ​ൽ ഏ​ഴാം സീ​ഡ് മാ​റ്റി​യോ ബെ​ര​റ്റീ​നി​യെ​യും നാ​ലാം സീ​ഡ് സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ് ഡാ​നി​ൽ മെ​ദ്‍വ​ദേ​വി​നെ​യും നേ​രി​ടും. നാ​ലാം സീ​ഡാ​യ സി​റ്റ്സി​പാ​സ് 6-3, 6-4, 6-2ന് 11ാം ​സീ​ഡ് യാ​നി​ക് സി​ന്ന​റി​നെ​യും മെ​ദ്‍വ​ദേ​വ് ആ​ദ്യ ര​ണ്ടു സെ​റ്റ് കൈ​വി​ട്ട​ശേ​ഷം ഗം​ഭീ​ര തി​രി​ച്ചു​വ​ര​വി​ലൂ​ടെ 6-7, 3-6, 7-6, 7-5, 6-4ന് ​ഒ​മ്പ​താം സീ​ഡ് ​ഫെ​ലി​ക്സ് ഓ​ജ​ർ അ​ലി​യാ​സി​മി​നെ​യും​ തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australian OpenDanielle CollinsBarty
News Summary - Australian Open: Danielle Collins crushes Swiatek to set up Barty final
Next Story