Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്​ട്രേലിയൻ ഓപൺ:...

ആസ്​ട്രേലിയൻ ഓപൺ: ദ്യോകോവിച്​ x മെദ്‌വദെവ് കലാശപ്പോര്​

text_fields
bookmark_border
ആസ്​ട്രേലിയൻ ഓപൺ: ദ്യോകോവിച്​ x മെദ്‌വദെവ് കലാശപ്പോര്​
cancel

മെ​ല്‍ബ​ണ്‍: ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ പു​രു​ഷ സിം​ഗ്​​ൾ​സ്​ ക​ലാ​ശ​പ്പോ​രി​ൽ നൊ​വാ​ക്​ ദ്യോ​കോ​വി​ചും ഡാ​നി​യ​ൽ മെ​ദ്​​വ​ദെ​വും നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടും. വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന ര​ണ്ടാം സെ​മി പോ​രാ​ട്ട​ത്തി​ൽ, സൂ​പ്പ​ർ താ​രം റാ​േ​ഫ​ൽ ന​ദാ​ലി​നെ അ​ട്ടി​മ​റി​ച്ച്​ കു​തി​ച്ച ഗ്രീ​സി​‍െൻറ സ്‌​റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സി​നെ തോ​ൽ​പി​ച്ചാ​ണ്​ ആ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ​ണ്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ന്​ റ​ഷ്യ​ൻ താ​രം ഡാ​നി​ല്‍ മെ​ദ്‌​വ​ദെ​വ് ട്വി​ക്ക​റ്റ്​ എ​ടു​ത്ത​ത്. അ​നാ​യാ​സ​മാ​യി ക​ളി​ച്ച റ​ഷ്യ​ൻ താ​രം നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാ​യി​രു​ന്നു ക​ളി ജ​യി​ച്ച​ത്. സ്‌​കോ​ര്‍: 6-4, 6-2, 7-5. ഒ​മ്പ​താം കി​രീ​ടം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങു​ന്ന സെ​ര്‍ബി​യ​യു​ടെ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം നൊ​വാ​ക് ദ്യോ​കോ​വി​ച്ച്​ നേ​ര​​​​ത്തെ​ത​ന്നെ ഫൈ​ന​ൽ ഉ​റ​പ്പി​ച്ചി​രു​ന്നു.

ബ്രാ​ഡി x ഒ​സാ​ക ഫൈ​ന​ൽ ഇ​ന്ന്​

വ​നി​ത സിം​ഗ്​​ൾ​സ്​ ക​ലാ​ശ​പ്പോ​രി​ൽ അ​മേ​രി​ക്ക​യു​ടെ ജെ​ന്നി​ഫ​ർ ബ്രാ​ഡി​യും ജ​പ്പാ​‍െൻറ ന​വോ​മി ഒ​സാ​ക​യും ശ​നി​യാ​ഴ്​​ച ഏ​റ്റു​മു​ട്ടും. മി​ക്​​സ്​​ഡ്​ ഡ​ബ്​​ൾ​സ്​ ചാ​മ്പ്യ​ന്മാ​രെ​യും ഇ​ന്ന​റി​യാം.

മെ​ർ​ട​ൻ​സ്​-​–സ​ബ​ല​ങ്ക സ​ഖ്യ​ത്തി​ന്​ ഡ​ബ്​​ൾ​സ്​ കി​രീ​ടം

വ​നി​ത ഡ​ബ്​​ൾ​സ്​ കി​രീ​ടം എ​ലൈ​സ്​ ​മെ​ർ​ട​ൻ​സ്​-​അ​രി​ന സെ​ബ​ല​ങ്ക സ​ഖ്യ​ത്തി​ന്. വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ചെ​ക്​​റി​പ്പ​ബ്ലി​ക്​ ജോ​ടി​ക​ളാ​യ ബാ​ർ​ബൊ​റ ക്രെ​ജ്സി​കോ​വ-​ക​റ്റേ​റി​ന സി​നി​യ​കോ​വ സ​ഖ്യ​ത്തെ 6-2, 6-3 സ്​​കോ​റി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. ബെ​ൽ​ജി​യം-​പോ​ർ​ചു​ഗീ​സ്​ ജോ​ടി​ക​ളാ​യ മെ​ർ​ട​ൻ​സ്​-​സെ​ബ​ല​ങ്ക സ​ഖ്യ​ത്തി​‍െൻറ​ ര​ണ്ടാം ഗ്രാ​ൻ​റ്​​സ്​​ലാം കി​രീ​ട​മാ​ണി​ത്. 2018ലെ ​വിം​ബ്​​ൾ​ഡ​ൺ, ഫ്ര​ഞ്ച്​ ഓ​പ​ൺ ജേ​താ​ക്ക​ളാ​യ ബാ​ർ​ബൊ​റ ക്രെ​ജ്സി​കോ​വ-​ക​റ്റേ​റി​ന സി​നി​യ​കോ​വ സ​ഖ്യ​ത്തി​ന്​ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ ഒ​രു നി​മി​ഷ​വും തി​രി​ച്ചു​വ​രാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Novak DjokovicDaniil MedvedevAustralian Open 2021
Next Story