എ.ടി.പി ചാമ്പ്യൻഷിപ്: ദ്യോകോവിച് സെമിയിൽ; എതിരാളി തീം
text_fieldsലണ്ടന്‍: ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് എ.ടി.പി ചാമ്പ്യന്‍ഷിപ് സെമിയില്‍. ജർമനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപിച്ചാണ് സെർബിയൻ താരം സെമിയിൽ പ്രവേശിച്ചത്. സ്കോര്‍: 6-3, 7-6.
സെമി ഫൈനലില്‍ യു.എസ് ഓപണ്‍ ചാമ്പ്യനായ ഡൊമിനിക് തീമാണ് ദ്യോകോവിച്ചിെൻറ എതിരാളി. ടൂർണമെൻറിൽ തുടക്കത്തില്‍ തോല്‍വികള്‍ വഴങ്ങിയ ദ്യോകോവിച്ചിന് ഈ മത്സരം വളരെ നിര്‍ണായകമായിരുന്നു. ഏഴാം കിരീടം ലക്ഷ്യംെവച്ചിറങ്ങുന്ന ദ്യോകോ, ജയിച്ചാല്‍ മാത്രമേ സെമിയില്‍ പ്രവേശിക്കാനാകൂ എന്ന നിലയില്‍ മികച്ച കളി പുറത്തെടുത്താണ് അവസാന നാലിൽ പ്രവേശിക്കുന്നത്. മറ്റൊരു സെമി ഫൈനലില്‍ റാഫേല്‍ നദാല്‍ മെദ്വദേവിനെ നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍.
നിലവില്‍ ദ്യോകോവിച്ച് ആറ് എ.ടി.പി കിരീടങ്ങള്‍ സ്വന്തമാക്കി റോജര്‍ ഫെഡറര്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ്.

