Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഏ​ഷ്യ​ൻ ഗെ​യിം​സ്...

ഏ​ഷ്യ​ൻ ഗെ​യിം​സ് ടെ​ന്നി​സ്; സു​മി​തും അ​ങ്കി​ത​യും ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
ഏ​ഷ്യ​ൻ ഗെ​യിം​സ് ടെ​ന്നി​സ്; സു​മി​തും അ​ങ്കി​ത​യും ക്വാ​ർ​ട്ട​റി​ൽ
cancel
camera_alt

അ​ങ്കി​ത റെ​യ്ന, സു​മി​ത് ന​ഗാൽ

ഹാ​ങ്ചോ: മെ​ഡ​ലി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ഇ​ന്ത്യ​യു​ടെ സു​മി​ത് ന​ഗാ​ലും അ​ങ്കി​ത റെ​യ്ന​യും ഏ​ഷ്യ​ൻ ഗെ​യിം​സ് ടെ​ന്നി​സ് സിം​ഗ്ൾ​സി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. പു​രു​ഷ​ന്മാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ സു​മി​ത് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ 7-6, 6-4 എ​ന്ന സ്കോ​റി​ന് പൊ​രു​തി​ക്ക​ളി​ച്ച ക​സാ​ഖ്​​സ്​​താ​ന്റെ ബി​ബി​ത് സു​ഖ​യേ​വി​​നെ തോ​ൽ​പി​ച്ച​പ്പോ​ൾ വ​നി​ത മ​ത്സ​ര​ത്തി​ൽ അ​ങ്കി​ത ഹോ​​ങ്കോ​ങ്ങി​ന്റെ ആ​ദി​ത്യ പി. ​ക​രു​ണ​ര​ത്ന​യെ എ​ളു​പ്പം മ​റി​ക​ട​ന്നു.

സ്കോ​ർ: 6-1, 6-2. ക്വാ​ർ​ട്ട​റി​ൽ ഇ​ന്ത്യ​യു​ടെ ഒ​ന്നാം​ന​മ്പ​ർ താ​ര​മാ​യ അ​ങ്കി​ത ജ​പ്പാ​ന്റെ ഹ​രു​ക കാ​ജി​യെ ബു​ധ​നാ​ഴ്ച നേ​രി​ടും. ന​ഗാ​ലി​ന്റെ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​വും ഇ​ന്ന് ന​ട​ക്കും. സെ​മി ഫൈ​ന​ലെ​ത്തി​യാ​ൽ മെ​ഡ​ൽ ഉ​റ​പ്പാ​ണ്.

അ​തേ​സ​മ​യം പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ രാം​കു​മാ​ർ രാ​മ​നാ​ഥ​നും വ​നി​താ​വി​ഭാ​ഗ​ത്തി​ൽ റു​തു​ജ ബൊ​സാ​ലെ​യും പ്രീ​ക്വാ​ർ​ട്ട​റി​ൽ തോ​റ്റ് പു​റ​ത്താ​യി. ത​ന്നേ​ക്കാ​ൾ ഉ​യ​ർ​ന്ന റാ​ങ്കു​കാ​രി​യാ​യ ഫി​ലി​പ്പീ​ൻ​സി​ന്റെ അ​ല​ക്സാ​ണ്ട്ര ഇൗ​ല​യോ​ടാ​ണ് റു​തു​ജ 6-7, 2-6 എ​ന്ന സ്കോ​റി​ന് തോ​റ്റ​ത്. ഒ​ന്നാ​ന്ത​ര​മാ​യി പൊ​രു​തി​യ രാം ​കു​മാ​റി​നെ ലോ​ക​റാ​ങ്കി​ങ്ങി​ൽ 78 ാമ​നാ​യ ജ​പ്പാ​ന്റെ യു​സ്കെ വ​താ​നു​കി​യാ​ണ് കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 5-7, 7-6, 5-7. വ​നി​ത ഡ​ബ്ൾ​സി​ലും റു​ത്ജ​യും ക​ർ​മാ​ൻ കൗ​റും ചേ​ർ​ന്ന സ​ഖ്യം താ​യ്‍ല​ൻ​ഡു​കാ​രോ​ട് തോ​റ്റു പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TennisAsian Games 2023
News Summary - Asian Games Tennis; Sumit and Ankita in the quarter
Next Story