Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാലാഖയെ ആകാശത്തേക്കുയർത്തി സഹതാരങ്ങൾ; അർജന്റീന ഇതിഹാസത്തിന് ഹൃദയംതൊടുന്ന യാത്രയയപ്പ്

text_fields
bookmark_border
മാലാഖയെ ആകാശത്തേക്കുയർത്തി സഹതാരങ്ങൾ; അർജന്റീന ഇതിഹാസത്തിന് ഹൃദയംതൊടുന്ന യാത്രയയപ്പ്
cancel

ബ്യോനസ് ​ഐറിസ്: അർജന്റീന ഫുട്ബാൾ ടീമിനെ നേട്ടങ്ങളുടെ ആകാശത്തേക്കുയർത്തുന്നതിൽ നിർണായക സാന്നിധ്യമായിരുന്ന അവരുടെ പ്രിയ ‘മാലാഖ’ എയ്ഞ്ചൽ ഡി മരിയക്ക് ഫുട്ബാൾ ​ആരാധകരുടെ ഹൃദയം തൊടുന്ന യാത്രയയപ്പ്. ആഴ്ചകൾക്ക് മുമ്പ് രാജ്യാന്തര ഫുട്ബാളിൽനിന്ന് വിടവാങ്ങൽ പ്രഖ്യാപിച്ച ഡി മരിയക്ക് ​ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിന് മുമ്പ് ഗംഭീര യാത്രയയപ്പാണ് ഒരുക്കിയത്.

നീലയും വെള്ളയും നിറഞ്ഞ അർജന്റീന ജഴ്സിയിൽ ഏറെക്കാലം നിറഞ്ഞാടിയ താരം മറ്റൊരു വേഷത്തിൽ മത്സരത്തിന് മുമ്പ് കുടുംബത്തോടൊപ്പം കളത്തിലിറങ്ങിയപ്പോൾ ടീം അംഗങ്ങളും ആരാധകരും നിറകൈയടികളോടെയാണ് സ്വീകരിച്ചത്. സഹതാരങ്ങൾ തങ്ങളുടെ മാലാഖയെ ആകാ​ശത്തേക്കെടുത്തുയർത്തി. ചിലിക്കെതിരായ മത്സരത്തിൽ തന്റെ ജഴ്സി നമ്പറായ 11നോടുള്ള ഇഷ്ടം സൂചിപ്പിച്ച് 11 മിനിറ്റ് പന്ത് തട്ടി കളി അവസാനിപ്പിക്കുമെന്ന് ഭാര്യ ജോർജലീന സൂചന നൽകിയിരുന്നെങ്കിലും അതുണ്ടായില്ല.

‘ഇനി ഞാനും ടീമിനായി ആർത്തുവിളിക്കുന്ന ഒരു ആരാധകനായിരിക്കും. കോപ്പ അമേരിക്ക മത്സരങ്ങൾക്കും ലോകകപ്പുകൾക്കുമെല്ലാം ഞാനും പോകും. ഈ ടീമിന് ഏറെ കരുത്തുള്ളതിനാൽ ഞങ്ങൾ തീർച്ചയായും ഈ രീതിയിൽ മുന്നോട്ടുപോകും’ -ഡി മരിയ പ്രതികരിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Teammates lift the angel to the sky; heartwarming farewell to the Argentine legend
Next Story