സ്വരൂപ് ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബേസ്ബാൾ ടീമിൽ
text_fieldsസ്വരൂപ്
മുണ്ടൂർ: നേപ്പാളിലെ പൊക്കറ സ്റ്റേഡിയത്തിൽ നവംബർ 21 മുതൽ 25 വരെ നടക്കുന്ന ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബേസ്ബാളിൽ പങ്കെടുക്കുന്ന ഇന്ത്യൻ സീനിയർ ടീമിൽ മുണ്ടൂർ തെക്കുംപുറം രാമചന്ദ്രൻ-അജിത ദമ്പതികളുടെ മകൻ സ്വരൂപ് ഇടം നേടി. ഛത്തിസ്ഗഢിൽ നടന്ന ദേശീയ ഗെയിംസ് സോഫ്റ്റ് ബേസ്ബാളിൽ പങ്കെടുത്ത കേരള ടീമിലും സ്വരൂപ് അംഗമായിരുന്നു.
ശ്രീകൃഷ്ണപുരം വി.ടി.ബി കോളജിലെ ബിരുദ പഠനത്തിനുശേഷം കായികരംഗത്ത് ശ്രദ്ധയൂന്നിയ യുവാവിന് കായികാധ്യാപകനായ സിജിനാണ് പരിശീലനം നൽകുന്നത്. സോഫ്റ്റ് ബേസ്ബാൾ അസോസിയേഷൻ അംഗം കൂടിയാണ്. 18 പുരുഷന്മാരും 18 വനിതകളും അടങ്ങുന്ന ഇന്ത്യൻ ടീം നേപ്പാളിലേക്ക് യാത്ര തിരിച്ചു.