വാങ്കഡെയിൽ സുനിൽ ഗവാസ്‌കറുടെ പ്രതിമയും
text_fieldsസുനിൽ ഗവാസ്കർ തന്റെ വെങ്കല പ്രതിമയോടൊപ്പം
മുംബൈ: ഇന്ത്യ ക്രിക്കറ്റിലെ മികച്ച ബാറ്ററും ഇതിഹാസതാരവുമായ സുനിൽഗവാസ്കറുടെ വെങ്കലപ്രതിമ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ അനാവരണം ചെയ്തു. സ്റ്റേഡിയത്തിലെ ശരദ് പവാർ ക്രിക്കറ്റ് മ്യൂസിയത്തിലാണ് ഗവാസ്കറിന്റെ വെങ്കല പ്രതിമയുള്ളത്. മ്യൂസിയം ഇതുവരെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടില്ല.
സെപ്റ്റംബർ 22 ന് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഇന്ത്യൻ ക്രിക്കറ്റിന് സുനിൽ ഗവാസ്കർ നൽകിയ നിസ്തുല സംഭാവനകളെ മാനിച്ചാണിത്. ഇന്ത്യൻ ക്രിക്കറ്റിലെ മഹാൻമാരായ ബാറ്റർമാരിൽ എടുത്തുപറയേണ്ട ഒരാളാണ് സുനിൽ ഗവാസ്കർ. തന്റെ പ്രതിമകണ്ട ഗവാസ്കർ ഏറെ വികാരഭരിതനാവുകയും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയോഷൻ തന്റെ മാതാവിനെപോലെയായിരുന്നു തന്നെ പരിപാലിച്ചിരുന്നതെന്നും ഇൗ അവസരത്തിൽ പറയാൻ വാക്കുകളിലെന്നും പറഞ്ഞു. ഇത്തരം ആദരം എല്ലാ ക്രിക്കറ്റർമാർക്കും ലഭിച്ചുകൊള്ളണമെന്നില്ലെന്നും അറിയിച്ചു. നിലവിൽ മ്യൂിസയത്തിന് പുറത്താണ് പ്രതിമവെച്ചിരിക്കുന്നത്.
മുൻ ബി.സി.സി.ഐ പ്രസിഡന്റ് ശരദ് പവാർ പ്രതിമ അനാവരണ ചടങ്ങിൽ സന്നിഹിതനായിരുന്നു. തന്റെ കരിയർ പടുത്തുയർത്തിയതിൽ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഏറെ സഹായകമായിട്ടുണ്ടെന്നും താൻ ബോംബെ സ്കൂളിൽ ക്രിക്കറ്റ് കളിക്കുമ്പോൾ മുതലുള്ള ബന്ധമായിരുന്നെന്നും തുടർന്ന് രഞ്ജി ട്രോഫിയിൽ മുംബൈക്ക് വേണ്ടിയും തുടർന്ന് ഇന്ത്യക്കായും കളിക്കമ്പോഴും ഇങ്ങനൊരു മുഹൂർത്തം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് സുനിൽ ഗവാസ്കർ വ്യക്തമാക്കി.
ക്രിക്കറ്റിൽ ആദ്യമായി 10000 റൺസ് എന്ന കടമ്പകടന്ന ബാറ്ററാണ് സുനിൽ ഗവാസ്കർ. ലോകക്രിക്കറ്റിലെ കൊലകൊമ്പൻമാരായ ബൗളർമാർക്കെതിരെ ശക്തമായി ബാറ്റുവീശിയ ചുരുക്കം ചില ബാറ്റർമാരിലൊരാളായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ സർ ഡൊണാൾഡ് ബ്രാഡ്മാന്റെ 29 സെഞ്ച്വറിയെന്ന ലോക റെക്കോഡ് തകർത്തത് സുനിൽ ഗവാസ്കറായിരുന്നു. പിന്നീട് ഗവാസ്കറിെൻറ റെക്കോഡ് സചിൻ ടെണ്ടുൽകർ തകർക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

