പപ്പയുടെ ഓർമകൾ പൊന്നിൽ പൊതിഞ്ഞ് സ്റ്റെഫാനിയ
text_fieldsജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിൽ സ്വർണം നേടിയ എറണാകുളം മാർബേസിൽ എച്ച്.എസിലെ സ്റ്റെഫാനിയ നിറ്റുവിന്റെ ചാട്ടം വെള്ളത്തിൽ പ്രതിഫലിച്ചപ്പോൾ
തിരുവനന്തപുരം: കഴിഞ്ഞ കായികമേളയിൽ സ്റ്റെഫാനിയക്ക് വെള്ളി മെഡലായിരുന്നു നേട്ടം. മെയ് മാസത്തിൽ അന്തരിച്ച പിതാവ് നിറ്റു ആന്റണിയുടെ അവസാന ആഗ്രഹമായിരുന്നു സ്വർണത്തിളക്കം. ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ എറണാകുളം ആലുവ സ്വദേശിനിയായ സ്റ്റെഫാനിയ പപ്പക്ക് നൽകിയ വാക്ക് പാലിച്ച് ഒന്നാമതെത്തി.
കഴിഞ്ഞ സ്കൂൾ മീറ്റിലെ വെള്ളി മെഡൽ ഇത്തവണ സ്വർണമാക്കുമെന്ന് മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നതിന് മുൻപ് പിതാവിന് വാക്ക് നൽകിയിരുന്നു. കോതമംഗലം മാർ ബേസിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ സ്റ്റെഫാനിയ, വിജയം പപ്പക്കും കോച്ച് മധുവിനും സമർപ്പിച്ചു. പരിശീലനത്തിനിടെ പോൾ ഒടിഞ്ഞത് ആശങ്കയുണ്ടാക്കിയെങ്കിലും മറ്റൊരു പോൾ ഉപയോഗിച്ചാണ് സ്റ്റെഫാനിയ സ്വർണത്തിലേക്ക് കുതിച്ചത്. ധന്യയാണ് അമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

