സംസ്ഥാന വുഷു ചാമ്പ്യൻഷിപ്: മലപ്പുറം ജില്ലക്ക് കിരീടം
text_fieldsസംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലക്ക് കിരീടം നേടിക്കൊടുത്ത വാഴക്കാട് ജി.എച്ച്.എസ്.എസ് വുഷു ടീം
പരിശീലകൻ ഫിറോസ് അരൂരിനൊപ്പം
വാഴക്കാട്: തിരുവനന്തപുരം ആറ്റിങ്ങലിൽ നടന്ന സംസ്ഥാന ജൂനിയർ -യൂത്ത് വുഷു ചാമ്പ്യൻഷിപ്പിൽ വാഴക്കാട് ജി.എച്ച്.എസ്.എസ് വുഷു ക്ലബിെൻറ കരുത്തിൽ മലപ്പുറം ജില്ല കിരീടം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത 10 താരങ്ങളിൽ ആറുപേർ സ്വർണവും രണ്ടുപേർ വെള്ളിയും ഒരാൾ വെങ്കലവും നേടി.
യു.എം. മുഹമ്മദ് ഹനാൻ (75 കിലോ), എൻ.വി. മുഹമ്മദ് അഷ്മിൻ (60 കിലോ), എ.കെ. നിഹാൽ (72), ഇജാസ് അഹമ്മദ് (80), മുഹമ്മദ് സിനാൻ (56), പി. ലിയ സാദത്ത് (60) എന്നിവർ സ്വർണ മെഡലും മുഹമ്മദ് ജിയാദ് (70), വി. മുഹമ്മദ് ഇഖ്ബാൽ (80) എന്നിവർ വെള്ളിമെഡലും യു.എം. മുഹമ്മദ് ശബീബ് (56) വെങ്കല മെഡലും കരസ്ഥമാക്കി.
ദേശീയ താരം ഫിറോസിന് കീഴിലാണ് ഇവർ പരിശീലനം നേടിയത്. സ്വർണ മെഡൽ നേടിയ താരങ്ങൾ ഒക്ടോബർ 20 മുതൽ 25 വരെ പഞ്ചാബിൽ നടക്കുന്ന ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കും.

