സംസ്ഥാന തൈക്വാൻഡോ ചാമ്പ്യൻഷിപ്: പാലക്കാട് ജേതാക്കൾ
text_fieldsസംസ്ഥാന തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ പാലക്കാട് ടീം ട്രോഫി ഏറ്റുവാങ്ങുന്നു
പരപ്പനങ്ങാടി: തൈക്വാൻഡോ കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 22ാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 330 പോയന്റ് നേടി പാലക്കാട് ജേതാക്കളായി. 180 പോയന്റ് നേടി മലപ്പുറം രണ്ടാം സ്ഥാനവും 128 പോയന്റോടെ തൃശൂർ മൂന്നാം സ്ഥാനവും നേടി. പരപ്പനങ്ങാടി പാലത്തിങ്ങൽ എ.എം യു.പി സ്കൂളിൽ രണ്ടുദിവസമായി സബ് ജൂനിയർ, ജൂനിയർ, സീനിയർ, കേഡറ്റ്, പുരുഷ-വനിത വിഭാഗങ്ങളിലായാണ് ചാമ്പ്യൻഷിപ് നടന്നത്. വിവിധ ജില്ലകളെ പ്രതിനിധാനം ചെയ്ത് അഞ്ഞൂറോളം പേർ പങ്കെടുത്തു.
സമാപന സമ്മേളനം കെ.പി.എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ എ. ഉസ്മാൻ, സി. നിസാർ അഹമ്മദ്, അസീസ് കൂളത്ത്, പി.വി. ഹാഫിസ് മുഹമ്മദ്, സി.ടി. നാസർ, കരീം ഹാജി, അഹമ്മദലി ബാവ, സി.കെ. നാസർ, ഡോ. വി. ഗബ്രിയേൽ, എസ്. മധുസൂദനൻ, സി. നൂറുദ്ദീൻ, ശരീഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫി വിതരണം കെ.പി.എ. മജീദ് എം.എൽ.എ, നഗരസഭ അധ്യക്ഷൻ എ. ഉസ്മാൻ എന്നിവർ നിർവഹിച്ചു.