Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

text_fields
bookmark_border
സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
cancel

പാലാ: സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് കൊടുമ്പിടി വിസിബ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ആരംഭിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ ജയിസൺ പുത്തൻകണ്ടം, ജെറി ജോസ്, തങ്കച്ചൻ കുന്നുംപുറം എന്നിവർ അറിയിച്ചു. വൈകീട്ട് 4.30ന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വിജയികൾക്ക് അഗസ്റ്റിൻ ജോസഫ് തച്ചാംപുറം സ്മാരക എവർറോളിങ് ട്രോഫി സമ്മാനിക്കും.

ആദ്യദിനം പുരുഷവിഭാഗത്തിൽ കോട്ടയം-കൊല്ലം, തൃശൂർ-കണ്ണൂർ, പാലക്കാട്-ആലപ്പുഴ, തിരുവനന്തപുരം-ഇടുക്കി ടീമുകളും വനിത വിഭാഗത്തിൽ പത്തനംതിട്ട-കൊല്ലം, കാസർകോഡ്-ഇടുക്കി, കോഴിക്കോട്-ആലപ്പുഴ, കണ്ണൂർ-വയനാട് ടീമുകളും ഏറ്റുമുട്ടും. കൊടുമ്പിടിയിലും കൊല്ലപ്പള്ളിയിലുമായണ് മത്സരം നടക്കുന്നത്. ഏഴിന് ചാമ്പ്യൻഷിപ് സമാപിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - State senior volleyball championship starts today
Next Story