Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസംസ്ഥാന സീനിയർ...

സംസ്ഥാന സീനിയർ സോഫ്റ്റ് ബാൾ; കോഴിക്കോടും വയനാടും ജേതാക്കൾ

text_fields
bookmark_border
സംസ്ഥാന സീനിയർ സോഫ്റ്റ് ബാൾ; കോഴിക്കോടും വയനാടും ജേതാക്കൾ
cancel
camera_alt

സംസ്ഥാന സീനിയർ സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കോഴിക്കോട്, വയനാട് ടീമുകൾ

പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാന സീനിയർ സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ കോഴിക്കോടും വനിത വിഭാഗത്തിൽ വയനാടും ജേതാക്കളായി. ഫൈനലിൽ കോഴിക്കോട് തിരുവനന്തപുരത്തെയാണ് (5-0) തോൽപിച്ചത്. വനിത വിഭാഗത്തിൽ വയനാട് എറണാകുളത്തെ (9-3)പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. പത്തനംതിട്ടയെ (6-2) പരാജയപ്പെടുത്തി കോട്ടയം മൂന്നാമതെത്തി.

പുരുഷ വിഭാഗത്തിൽ മികച്ച കളിക്കാരനായി ജിഷ്ണു സി.എസ് (കോഴിക്കോട്), പിച്ചർ -ശരൺ.എസ് (തിരുവനന്തപുരം), ക്യാച്ചർ- മുഹമ്മദ് ഫാസിൽ (വിദ്യാഭ്യാസ വകുപ്പ് ടീം), ബെസ്റ്റ് ഹോമർ ജിതിൻ (കോഴിക്കോട്) എന്നിവർക്കും വനിത വിഭാഗത്തിൽ മികച്ച കളിക്കാരിയായി അജന്യ (എറണാകുളം), പിച്ചർ - അഞ്ജലി ( വയനാട്), ക്യാച്ചർ - രേവതി (എറണാകുളം), ഹിറ്റർ കീർത്തന ബി(കോട്ടയം).

അകാലത്തിൽ പൊലിഞ്ഞ പത്തനംതിട്ടയിലെ മുൻ താരം ശരത്തിന്റെ സ്മരണാർഥമുള്ള ട്രോഫികളാണ് വിതരണം ചെയ്തത്. തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ല സ്പോട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷതവഹിച്ചു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർലി, കാതോലിക്കറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ, കേളജ് ബർസാർ സുനിൽ ജേക്കബ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.കെ. ജേക്കബ്, സോഫ്റ്റ് ബാൾ അസോ. സംസ്ഥാന സെക്രട്ടറി അനിൽ എ.ജോൺസൺ, ജോയന്‍റ് സെക്രട്ടറി ടെന്നിസൺ ജോസ്, മുൻ ജില്ല പ്രസിഡന്റ് അഡ്വ. ഷബീർ അഹമ്മദ്, ജില്ല വൈസ് പ്രസിഡന്റ് രാജൻ പടിയറ, ഓർഗനൈസിങ് സെക്രട്ടറി സുമേഷ് മാത്യു എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:State Senior Softball
News Summary - State Senior Softball; Kozhikode and Wayanad are the winners
Next Story