Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റി​ലേ പോ​ലെ മീ​റ്റു​ക​ൾ; ഓ​ടിത്തള​ർ​ന്ന് കു​ട്ടി​ക​ൾ; ദേ​ശീ​യ ജൂ​നി​യ​ർ അ​ത്‍ല​റ്റി​ക്സി​നോ​ട് ചേ​ർ​ന്നു​ള്ള ദി​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യും

text_fields
bookmark_border
Young student athletes running and participating in school sports meets in Kerala
cancel

കൊ​ല്ലം: അ​ത്‍ല​റ്റു​ക​ളു​ടെ വ​ള​ർ​ച്ച​യോ ഭാ​വി​യോ മു​ന്നി​ൽ കാ​ണാ​തെ​യു​ള്ള സ്കൂ​ൾ കാ​യി​ക​മേ​ള സം​ഘാ​ട​ന​ത്തി​ന്റെ ‘മി​ക​വി​ൽ’ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടും അ​മി​ത​മാ​യി ഓ​ടി​ത്ത​ള​ർ​ന്നും കു​ട്ടി​ക​ൾ. വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​ത്‍ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ല​ണ്ട​ർ തി​രി​ഞ്ഞു​നോ​ക്കാ​ത്ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ തോ​ന്നി​യ​ത് പോ​ലെ ഉ​പ​ജി​ല്ല, ജി​ല്ല, സം​സ്ഥാ​ന കാ​യി​ക മേ​ള തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​ണ് കു​ട്ടി​ക​ളെ വ​ല​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‍ല​റ്റി​ക്സ് മീ​റ്റ് ന​ട​ക്കു​ന്ന​തി​നൊ​പ്പ​വും തൊ​ട്ടു​പി​ന്നാ​ലെ​യു​മാ​ണ് സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ഉ​പ​ജി​ല്ല, ജി​ല്ല മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ദേ​ശീ​യ ജൂ​നി​യ​ർ അ​ത്‍ല​റ്റി​ക്സ് മീ​റ്റ് സ​മാ​പി​ക്കു​ന്ന ദി​വ​സം ആ​ണ് സം​സ്ഥാ​ന കാ​യി​ക​മേ​ള തു​ട​ങ്ങു​ന്ന​ത്. സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക് വേ​ണ്ടി അ​സോ​സി​യേ​ഷ​ൻ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചാ​ലും മ​റി​ച്ചാ​യാ​ലും ന​ഷ്ടം കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്ക് മാ​ത്രം. ര​ണ്ടി​ട​ത്തും പ​​ങ്കെ​ടു​ക്കാ​ൻ ഓ​ടു​ന്ന​വ​രാ​ക​ട്ടെ പൂ​ർ​ണ കാ​യി​ക​ക്ഷ​മ​ത​യോ​ടെ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​കാ​തെ​യും പ​രി​ക്കി​ന്റെ പി​ടി​യി​ലാ​യും സ​ങ്ക​ട​പ്പെ​ടും.

കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‍ല​റ്റി​ക്സ് മീ​റ്റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ത്‍ല​റ്റു​ക​ളെ​ല്ലാം ഈ ​ദു​രി​തം സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​യ​ർ​ത്തു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച ജൂ​നി​യ​ർ അ​ത്‍ല​റ്റി​ക്സ് മീ​റ്റി​ലെ 100 മീ​റ്റ​ർ ഹ​ർ​ഡ്ൽ​സ് മ​ത്സ​രം ക​ഴി​ഞ്ഞ കു​ട്ടി​യു​മാ​യി 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ ന​ട​ക്കു​ന്ന ഉ​പ​​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഓ​ടു​ക​യാ​യി​രു​ന്നു ര​ക്ഷി​താ​വ്. 100 മീ​റ്റ​റി​ൽ വേ​ഗ​താ​ര​മാ​യ അ​ണ്ട​ർ 14കാ​ര​നാ​ക​ട്ടെ സ്വ​ർ​ണം ഉ​റ​പ്പു​ള്ള ട്ര​യാ​ത്ത​ല​ണി​ൽ പ​​ങ്കെ​ടു​ത്തി​ല്ല. ദേ​ശീ​യ മീ​റ്റി​ലേ​ക്ക് യോ​ഗ്യ​ത കി​ട്ടി​യാ​ലും സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​മാ​യി ‘ക്ലാ​ഷ് വ​രു​ന്ന​തി​നാ​ൽ’ പ​​ങ്കെ​ടു​ക്കാ​ൻ പ​റ്റി​ല്ല​​ല്ലോ എ​ന്ന​താ​യി​രു​ന്നു കാ​ര​ണം.

ഒ​ക്ടോ​ബ​ർ 23 മു​ത​ൽ 27 വ​രെ ചെ​ന്നൈ​യി​ലാ​ണ് ദേ​ശീ​യ ജൂ​നി​യ​ർ അ​ത്‍ല​റ്റി​ക്സ് മീ​റ്റ് ന​ട​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 27ന് ​ആ​ണ് കോ​ഴി​ക്കോ​ട് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ആ​രം​ഭി​ക്കു​ന്ന​ത്. വ​ർ​ഷാ​രം​ഭ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ത്‍ല​റ്റി​ക്സ് ​ഫെ​ഡ​റേ​ഷ​ൻ കാ​യി​ക ക​ല​ണ്ട​ർ പ്ര​കാ​രം ചെ​ന്നൈ​യി​ൽ ദേ​ശീ​യ മീ​റ്റ് ഒ​ക്ടോ​ബ​ർ അ​വ​സാ​നം ന​ട​ക്കു​ന്ന​ത് സം​സ്ഥാ​ന അ​ത്‍ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്നെ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള സം​ഘാ​ട​ക​രെ അ​റി​യി​ച്ചി​രു​ന്നു. ഈ ​തി​യ​തി​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ലു​ണ്ടാ​കി​​ല്ലെ​ന്ന് വാ​ക്കാ​ലു​ള്ള ഉ​റ​പ്പ് ല​ഭി​ച്ചെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. ഒ​ക്ടോ​ബ​ർ 24ന് ​സ്കൂ​ൾ കാ​യി​ക​മേ​ള നി​ശ്ച​യി​ച്ചി​രു​ന്ന​ത് 27ലേ​ക്ക് മാ​റ്റി​യെ​ന്നും ആ​ദ്യ ദി​നം ഇ​ൻ​ക്ലൂ​സീ​വ് ​മ​ത്സ​ര​ങ്ങ​ളാ​ണെ​ന്നും 28നാ​ണ് അ​ത്‍ല​റ്റി​ക്സ് ആ​രം​ഭി​ക്കു​ന്ന​തെ​ന്നു​മാ​ണ് സ്കൂ​ൾ കാ​യി​ക​മേ​ള സം​ഘാ​ട​ക​രു​ടെ ഇ​പ്പോ​ഴു​ള്ള വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, 27ന് ​ചെ​ന്നൈ​യി​ൽ സ​മാ​പി​ക്കു​ന്ന ദേ​ശീ​യ മീ​റ്റ് ക​ഴി​ഞ്ഞ് 12 മ​ണി​ക്കൂ​റി​ല​ധി​കം യാ​ത്ര​ചെ​യ്ത് 28ന് ​കോ​ഴി​ക്കോ​ട് ആ​രം​ഭി​ക്കു​ന്ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ എ​ത്ത​ൽ ശ്ര​മ​ക​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Relay-Like Meets and Exhausted Kids: State School Sports Meet Clashing With National Junior Athletics
Next Story