Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightസംസ്ഥാന പവർ ലിഫ്റ്റിങ്...

സംസ്ഥാന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്: തിരുവനന്തപുരം ഓവറോൾ ജേതാക്കൾ

text_fields
bookmark_border
State Powerlifting Championship Thiruvananthapuram overall winners
cancel
camera_alt

പ​വ​ർ ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യ

തി​രു​വ​ന​ന്ത​പു​രം ടീ​മി​ന് തി​രൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ

എ.​പി. ന​സീ​മ ട്രോ​ഫി കൈ​മാ​റു​ന്നു

തി​രൂ​ർ: സം​സ്ഥാ​ന സീ​നി​യ​ർ പു​രു​ഷ-​വ​നി​ത പ​വ​ർ ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 96 പോ​യ​ൻ​റ്​ നേ​ടി തി​രു​വ​ന​ന്ത​പു​രം ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യി. 89 പോ​യ​ൻ​റു​മാ​യി ആ​ല​പ്പു​ഴ ര​ണ്ടാം സ്ഥാ​ന​വും 83 പോ​യ​ൻ​റു​മാ​യി കോ​ഴി​ക്കോ​ട് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​വും വ​നി​ത​ക​ളി​ൽ ആ​ല​പ്പു​ഴ​ക്കു​മാ​ണ് ഒ​ന്നാം സ്ഥാ​നം. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം 54 പോ​യ​ൻ​റ്​ നേ​ടി​യ​പ്പോ​ൾ ക​ണ്ണൂ​ർ 45ഉം ​കോ​ഴി​ക്കോ​ട് 39 ഉം ​പോ​യ​ൻ​റ്​ നേ​ടി​യാ​ണ് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി​യ​ത്. വ​നി​ത വി​ഭാ​ഗ​ത്തി​ൽ ആ​ല​പ്പു​ഴ 54 പോ​യ​ൻ​റ്​ നേ​ടി​യ​പ്പോ​ൾ 44 പോ​യ​ൻ​റു​മാ​യി കോ​ഴി​ക്കോ​ടും 42 പോ​യ​ൻ​റു​മാ​യി തി​രു​വ​ന​ന്ത​പു​ര​വും ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി.

മി​ക​ച്ച പു​രു​ഷ ലി​ഫ്റ്റ​റാ​യി തി​രു​വ​ന​ന്ത​പു​ര​ത്തി​െൻറ ബി​ജി​ൻ സാ​ങ്കി​യെ​യും മി​ക​ച്ച വ​നി​ത ലി​ഫ്റ്റ​ർ ആ​യി ആ​ല​പ്പു​ഴ​യു​ടെ എം. ​അ​നീ​ഷ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. യു. ​സൈ​നു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് പി.​ജെ. ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ എ.​പി. ന​സീ​മ സ​മ്മാ​ന​ദാ​നം ന​ട​ത്തി.

കു​റ്റി​പ്പു​റം പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​വി. വാ​സു​ണ്ണി, പ​വ​ർ ലി​ഫ്റ്റി​ങ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി പി. ​സു​ധാ​ക​ര​ൻ, ട്ര​ഷ​റ​ർ കെ. ​വ​ത്സ​ല, യാ​സ​ർ പ​യ്യോ​ളി, പി. ​കോ​യ, ക​ള്ളി​യ​ത്ത് സ​ത്താ​ർ ഹാ​ജി, നാ​സ​ർ കൊ​ട്ടാ​ര​ത്ത്, ഹ​മീ​ദ് കൈ​നി​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:State Powerlifting championship 
News Summary - State Powerlifting Championship: Thiruvananthapuram overall winners
Next Story