സംസ്ഥാന ഇന്‍റർക്ലബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്; കോതമംഗലം എം.എ അക്കാദമിക്ക് ഹാട്രിക്
text_fieldsഎറണാകുളം കോതമംഗലം എം.എ സ്പോർട്സ് അക്കാദമി ടീം
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന 17ാമത് എം.കെ. ജോസഫ് മെമ്മോറിയൽ കേരള സ്റ്റേറ്റ് ഇന്റർക്ലബ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 437 പോയന്റ് നേടി എറണാകുളം കോതമംഗലം എം.എ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി.
തുടർച്ചയായ മൂന്നാം തവണയാണ് കോതമംഗലം കിരീടം നിലനിർത്തുന്നത്. 210 പോയന്റുമായി കോഴിക്കോട് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനത്തെത്തി. കോട്ടയം അൽഫോൻസ അത്‌ലറ്റിക് അക്കാദമി 205 പോയിന്റ് നേടി മൂന്നാം സ്ഥാനവും 117.5 പോയിന്റ് നേടി കോഴിക്കോട് കിനാലൂർ ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്സ് നാലാം സ്ഥാനവും കരസ്ഥമാക്കി. 28 റെക്കോഡുകളാണ് മീറ്റിൽ പിറന്നത്.
അവസാന ദിവസം നാല് റെക്കോഡുകളുണ്ടായി. വിജയികൾക്ക് കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ ട്രോഫികൾ വിതരണം ചെയ്തു.