Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightസംസ്ഥാന കോളജ് ഗെയിംസ്:...

സംസ്ഥാന കോളജ് ഗെയിംസ്: ഓവറോൾ കിരീടത്തിന് കടുത്ത പോരാട്ടം

text_fields
bookmark_border
State College Games
cancel
camera_alt

4 x 100 ​മീ​റ്റ​ർ റി​ലേ (പെ​ൺ) സ്വ​ർ​ണം നേ​ടി​യ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ടീം

കൊച്ചി: സംസ്ഥാന കോളജ് ഗെയിംസിന് തിങ്കളാഴ്ച കൊടിയിറങ്ങാനിരിക്കെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള പോരാട്ടം കടുത്തു. അത്‌ലറ്റിക്‌സില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോതമംഗലം എം.എ കോളജ് കിരീടം ഉറപ്പാക്കി. ഞായറാഴ്ച നടന്ന 16 ഫൈനലുകളില്‍ ഒമ്പതിലും എം.എ കോളജ് സ്വര്‍ണം നേടി.

പുരുഷവിഭാഗം ചാമ്പ്യന്‍ഷിപ്പിലും എം.എ കോളജിന് എതിരാളികളില്ല. രണ്ടാം സ്ഥാനക്കാരായ ക്രൈസ്റ്റുമായി 34 പോയന്‍റി‍െൻറ ലീഡുണ്ട്. അതേസമയം, വനിത വിഭാഗത്തില്‍ ഇരുടീമും തമ്മില്‍ 11 പോയന്‍റ് മാത്രമാണ് വ്യത്യാസം. ഇരുവിഭാഗത്തിലും കിരീടം നേടിയാല്‍ എം.എ കോളജിന് ഗെയിംസ് ഓവറോള്‍ കിരീടത്തിനും സാധ്യത കൂടും. അത്‌ലറ്റിക്‌സിന് പുറമെ ഫുട്‌ബാള്‍, വോളിബാള്‍, ബാസ്‌കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍, റസ്ലിങ്, ബോക്‌സിങ് ഇനങ്ങളിലും ഗെയിംസില്‍ മത്സരമുണ്ട്. ഈ മത്സരങ്ങളില്‍ നേടിയ പോയന്‍റുകൂടി പരിഗണിച്ചാണ് ഓവറോള്‍ ചാമ്പ്യന്‍മാരെ നിശ്ചയിക്കുക.

സ്വര്‍ണ ജേതാക്കള്‍: ആര്‍. ആരതി-400 മീറ്റര്‍-55.3 (ക്രൈസ്റ്റ് ഇരിങ്ങാലക്കുട), സി. ചാന്ദ്‌നി -1500-5:3.5 (എം.എ കോളജ്), കെ. ശ്വേത-10,000-39:32.2 (എം.എ കോളജ്), ആര്‍. ശ്രീലക്ഷ്മി-100 ഹര്‍ഡില്‍സ്-15.3 (എസ്.ഡി കോളജ് ആലപ്പുഴ), ഹെലന്‍ ഷാജി-ഹെപ്റ്റാത്ത്‌ലണ്‍ (അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി), അഷ്‌ന ഷാജി-ലോങ്ജംപ്-5.48 (ഗവ. ബ്രണ്ണന്‍ കോളജ്, തലശ്ശേരി). ടി.എസ്. മനു-400 മീറ്റര്‍-48.3 (വിദ്യ അക്കാദമി, തൃശൂര്‍), ആദര്‍ശ് ഗോപി-1500-4:9.3 (ക്രൈസ്റ്റ് ഇരിങ്ങാലക്കുട), കെ. ആനന്ദ് കൃഷ്ണ-10,000-34:0.3 (എം.എ കോളജ്), എന്‍. ബാസില്‍ മുഹമ്മദ്-110 ഹര്‍ഡില്‍സ്-15.6 (സെന്റ് ജോസഫ് കോളജ് ദേവഗിരി), കെ.എം. ശ്രീകാന്ത്-ലോങ്ജംപ്-7.16 (എം.എ കോളജ്), ജോസഫ് ബാബു-ഡെക്കാത്ത്‌ലണ്‍-5898 പോയന്റ് (എം.എ കോളജ്). 4x100 റിലേ പെണ്‍വിഭാഗത്തില്‍ എറണാകുളം മഹാരാജാസും (48.6), ആണ്‍ വിഭാഗത്തില്‍ കോതമംഗലം എം.എ കോളജും (42.5) സ്വര്‍ണം നേടി.

Show Full Article
TAGS:state college games 
News Summary - State College Games
Next Story