കാലിക്കറ്റിനായി കളത്തിലിറങ്ങാൻ വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളജിന്റെ താരങ്ങൾ
text_fieldsഇസ്മായിൽ, നജീബ്, മുഹമ്മദ് നിഷാം
വളാഞ്ചേരി: കാലിക്കറ്റ് സർവകലാശാല ഫുട്ബാൾ ടീമിലേക്ക് എം.ഇ.എസ്.കെ.വി.എം കോളജിൽനിന്നുള്ള മൂന്നുപേർ യോഗ്യതനേടി. അവസാന വർഷ ബി.കോം വിദ്യാർഥി ഇസ്മായിൽ, രണ്ടാം വർഷ ബി.എ ഫങ്ഷനൽ ഇംഗ്ലീഷ് വിദ്യാർഥി നജീബ്, ഒന്നാം വർഷ ബി.എസ്.സി സുവോളജി വിദ്യാർഥി മുഹമ്മദ് നിഷാം എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കോളജിൽനിന്നുള്ള വിദ്യാർഥികൾ ഏറ്റവും കൂടുതൽ തവണ ഫുട്ബാൾ ഓൾ ഇന്ത്യ ഇന്റർ യൂനിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് നേടിയ കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിക്കുന്നത്.
കാലിക്കറ്റ് സർവകലാശാല ബി-സോൺ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ എം.ഇ.എസ് കോളജ് രണ്ടാം സ്ഥാനം നേടിയിരുന്നു. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി ആണ് ഈ വർഷത്തെ ഇന്റർ യൂനിവേഴ്സിറ്റി ഫുട്ബാൾ ചാമ്പ്യൻഷിപ്പ് നടത്തുന്നത്. കഴിഞ്ഞവർഷത്തെ സൗത്ത് സോൺ ഇന്റർ യൂനിവേഴ്സിറ്റി ഫുട്ബാൾ ജേതാക്കളാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി. സൗത്ത് സോൺ ഇന്റർ യൂനിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് ബുധനാഴ്ച ആരംഭിക്കും.