കസഖ്സ്താനിൽ ശ്രീശങ്കറിന് വെങ്കലം
text_fieldsശ്രീശങ്കർ
കസഖ്സ്താനിൽ നടന്ന കൊസനോവ് മെമ്മോറിയൽ അത്‍ലറ്റിക് മീറ്റിൽ ഇന്ത്യയുടെ ലോങ്ജംപ് താരം ശ്രീശങ്കറിന് വെങ്കലമെഡൽ. പരിക്കിനെ തുടർന്ന് ഒരിടവേളക്കുശേഷം തിരിച്ചെത്തി പങ്കെടുത്ത മൽസരങ്ങളിൽ തുടർച്ചയായ മൂന്നാം മെഡലാണിത്
. ശനിയാഴ്ച കസഖ്സ്താനിലെ അൽമാറ്റിയിൽ നടന്ന േലാക കോണ്ടിനെന്റൽ അത്‍ലറ്റിക് മീറ്റിലാണ് 26 കാരനായ മലയാളി അത്‍ലറ്റിന്റെ മെഡൽനേട്ടം. മൽസരത്തിലെ തന്റെ ആദ്യചാട്ടത്തിൽ തന്നെ 7.94മീറ്റർ ചാടി മെഡൽ വേട്ടക്കാരുടെ പട്ടികയിൽ ഇടംനേടി. ശ്രീശങ്കറിന്റെ മികച്ചദൂരം 8.41 മീറ്ററാണ്.
ആദ്യശ്രമത്തിനുശേഷം പിന്നീടുള്ള നാലു ചാട്ടങ്ങളിലും മുന്നേറാനായില്ല. 7.73മീ, 7.58മീ, 7.57മീ, 7.80മീ, 7.79മീ എന്നിങ്ങനെയാണ് ദൂരം താണ്ടിയത്്. കാൽമുട്ടിനേറ്റ പരിക്കിനുശേഷമുളള മൂന്നാം മൽസരമാണിത്്. പരിക്ക് മൂലം 2024 ഒളിമ്പിക്സ് മൽസരവും നഷ്ടമായിരുന്നു. പുണെയിൽ നടന്ന ഇന്ത്യൻ ഓപൺ അത്‍ലറ്റിക് മീറ്റിൽ 8.05മീറ്റർ ചാടി സ്വർണമെഡൽ നേടിയായിരുന്നു തിരിച്ചുവരവ്. തുടർന്ന് പോർച്ചുഗലിൽ നടന്ന മിയ സിഡാഡിൽ 7.75 മീറ്റർ ചാടി ജേതാവായിരുന്നു. പരിക്കേൽക്കുന്നതിന് മുമ്പ് ശ്രീശങ്കർ പെങ്കടുത്ത അന്തർദേശീയ മൽസരം ചൈനയിലെ ഗ്വാങ്ചോയിൽ നടന്ന ഏഷ്യൻഗെയിംസാണ്.
സെപ്റ്റംബറിൽ നടക്കുന്ന ടോക്യോ ലോക ചാമ്പ്യൻഷിപ്പിന് ശ്രീശങ്കർ ഇതുവരെ യോഗ്യത നേടിയിട്ടില്ല, പുരുഷന്മാരുടെ ലോങ് ജംപ് യോഗ്യത 8.27 മീറ്ററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

