Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവരാജ്​ - ഹേസൽ ദമ്പതികൾക്ക്​​ ആൺകുഞ്ഞ്​ പിറന്നു; ആശംസകളുമായി ക്രിക്കറ്റ്​ ലോകം

text_fields
bookmark_border
യുവരാജ്​ - ഹേസൽ ദമ്പതികൾക്ക്​​ ആൺകുഞ്ഞ്​ പിറന്നു; ആശംസകളുമായി ക്രിക്കറ്റ്​ ലോകം
cancel

മുൻ ഇന്ത്യൻ ഒാൾറൗണ്ടർ യുവരാജ് സിങ് - നടി ഹേസൽ കീച്ച്​ ദമ്പതികൾക്ക്​ ആൺകുഞ്ഞ് പിറന്നു. യുവരാജ്​ തന്നെയാണ്​ സന്തോഷ വാർത്ത ട്വിറ്റർ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്.

"ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബാം​ഗങ്ങളോടും സുഹൃത്തുക്കളോടും, ഇന്ന് ദൈവം ഞങ്ങൾക്കൊരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചതി​െൻറ സന്തോഷം പങ്കുവെക്കുന്നു. ഈ അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുമ്പോൾ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർഥിക്കുന്നു. സ്‌നേഹത്തോടെ ഹേസലും യുവരാജും.", -യുവി കുറിച്ചു.

ട്വീറ്റിന് പിന്നാലെ യുവരാജിനും ഹേസലിനും ആശംസകളുമായി ക്രിക്കറ്റ് ലോകമെത്തി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ്, മുഹമ്മദ് കൈഫ്, ഇർഫാൻ പത്താൻ, രാഹുൽ ശർമ്മ, പർവീന്ദർ അവാന എന്നിവർ യുവരാജിനും കുടുംബത്തിനും ആശംസകൾ നേർന്നുള്ള ട്വീറ്റുകൾ പങ്കുവെച്ചു.

2016 നവംബർ 30നാണ് യുവിയുടെയും ഹേസലി​െൻറയും വിവാഹം. 40കാരനായ യുവരാജ് 2019ലായിരുന്നു ക്രിക്കറ്റി​െൻറ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yuvraj Singh, Hazel Keech Blessed With Baby Boy
Next Story