Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘ഈ ചാമ്പ്യൻ വീണ്ടും ഉയർത്തെഴുന്നേൽക്കാൻ പോകുന്നു’; പന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് യുവി
cancel

‘ഈ ചാമ്പ്യൻ വീണ്ടും ഉയർത്തെഴുന്നേൽക്കാൻ പോകുന്നു’; പന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് യുവി

text_fields
bookmark_border

തിരിച്ചുവരവിനുള്ള കഠിന പരിശ്രമത്തിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. കാറപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലുള്ള താരം ശാരീരിക പ്രയാസങ്ങളെ വൈകാതെ മറികടക്കാനാകുമെന്നും ടീമിൽ തിരിച്ചെത്താനാവുമെന്നുമുള്ള പ്രതീക്ഷയിലാണ്. ക്രച്ചസ് ഉപയോഗിച്ച് നടക്കുന്നതിന്റെ ചിത്രങ്ങളും സ്വിമ്മിങ് പൂളിൽ നടക്കുന്നതിന്റെ വിഡിയോയുമൊക്കെ ആരാധകർക്കായി പന്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.


ഏറ്റവും ഒടുവിലായി ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ യുവരാജ് സിങ് പന്തിനൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. ‘‘കുഞ്ഞിന്റെ ചുവടുകളിലേക്ക് !!! ഈ ചാമ്പ്യൻ വീണ്ടും ഉയർത്തെഴുന്നേൽക്കാൻ പോവുകയാണ്. നേരിട്ട് കാണുകയും ഒരുപാട് ചിരിക്കുകയും ചെയ്തു, എന്തൊരു മനുഷ്യൻ, എപ്പോഴും പോസിറ്റീവും തമാശക്കാരനുമാണ്... നീ കൂടുതൽ ശക്തനായിരിക്കട്ടെ റിഷഭ് പന്ത്...’’ -പന്തിനെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് യുവരാജ് കുറിച്ചു.

2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് ഋഷഭ് പന്തിന്‍റെ വലതുകാലിന് ഗുരുതര പരിക്കേറ്റത്. അപകടത്തില്‍ കാറിന് തീപിടിച്ചെങ്കിലും താരം അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ശസ്‌ത്രക്രിയകൾക്ക് വിധേയനായി. ആശുപത്രിയില്‍ ഒരു മാസത്തോളം കഴിഞ്ഞ ശേഷം വീട്ടിലെത്തിയ താരം ഫിസിയോതെറപ്പി ഉൾപ്പെടെയുള്ള തുട‍ര്‍ ചികിത്സകളും പരിശീലനവും നടത്തുന്നുണ്ട്. ആറ് മുതൽ ഒമ്പത് മാസം വരെയാണ് പൂർണ ആരോഗ്യത്തോടെ തിരിച്ചുവരാൻ ഡോക്ടർമാർ പ്രവചിക്കുന്ന സമയം. വരുന്ന ഐ.പി.എൽ സീസൺ താരത്തിന് നഷ്ടമാകും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yuvraj shares latest pic of Rishabh Pant
Next Story