Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightദക്ഷിണാഫ്രിക്കയെ...

ദക്ഷിണാഫ്രിക്കയെ രക്ഷിക്കാൻ ഡിവില്ലേഴ്​സ്​ തിരിച്ചുവരുമോ...? മാർക്​ ബൗച്ചറിന്​ പറയാനുള്ളത്​

text_fields
bookmark_border
ദക്ഷിണാഫ്രിക്കയെ രക്ഷിക്കാൻ ഡിവില്ലേഴ്​സ്​ തിരിച്ചുവരുമോ...? മാർക്​ ബൗച്ചറിന്​ പറയാനുള്ളത്​
cancel

2018 മെയ്​ മാസത്തിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട്​ ബാറ്റ്​സ്​മാൻ എബി ഡിവില്ലിയേഴ്‌സ് അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിതമായി വിരമിച്ചത്​. വിടവാങ്ങിയ സീസണിൽ താരം മികച്ച ഫോമിലായിരുന്നു. എന്നിട്ടും വിരമിക്കാനുള്ള തീരുമാനം താരമെടുത്തത്​ ആരാധകരെയും സഹതാരങ്ങളെയും ഞെട്ടിച്ചിരുന്നു. എന്നാൽ, താരത്തി​െൻറ മടങ്ങിവരവിനുള്ള സൂചനയുമായി എത്തിയിരിക്കുകയാണ്​ മുൻ താരവും ടീമി​െൻറ പരിശീലകനും കൂടിയായ മാർക്​ ബൗച്ചർ.

'കോവിഡിന് മുമ്പ് എബിഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവന്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നിടത്തോളം ചര്‍ച്ചകള്‍ നടത്തും. പ്രതീക്ഷയോടെയാണ് മുന്നോട്ടുള്ള കാര്യങ്ങളെ കാണുന്നത്. ഇത്തവണത്തെ ഐപിഎല്ലിലും മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്'-ബൗച്ചര്‍ പറഞ്ഞു. ആര്‍സിബിക്ക്​ വേണ്ടി എബിഡി പുതീയ സീസണിലും​ ഗംഭീര പ്രകടനമായിരുന്നു പുറത്തെടുത്തത്​. 15 മത്സരത്തില്‍ നിന്ന് 454 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്​. താരത്തി​െൻറ പേരുകേട്ട ഷോട്ടുകൾക്കും ഇത്തവണ പലപ്പോഴായി പ്രേക്ഷകർ സാക്ഷിയായിരുന്നു.


അടുത്ത വർഷം ഇന്ത്യയിൽ നടക്കുമെന്ന്​ പ്രതീക്ഷിക്കുന്ന ടി20 ലോകകപ്പിൽ എബിഡിയെ ടീമിലെത്തിക്കാനാണ്​ ക്രിക്കറ്റ്​ ദക്ഷിണാഫ്രിക്ക ശ്രമിക്കുന്നത്​. നിലവിൽ ടീമിൽ പരിചയ സമ്പന്നരായ താരങ്ങളുടെ അഭാവം നിലനിൽക്കെ, ഡിവില്ലേഴ്​സി​െൻറ വരവ്​ ടീമിന്​ വലിയ ഉണർവ്​ നൽകുമെന്നാണ്​ അവർ പ്രതീക്ഷിക്കുന്നത്​.

2019ലെ ഏകദിന ലോകകപ്പിന് മുമ്പായി താരത്തോട്​ തിരികെ വരാന്‍ ആവിശ്യപ്പെട്ടിരുന്നു. എന്നാൽ, വിരമിക്കൽ തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിന്നു. എന്നാല്‍ ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പില്‍ കളിപ്പിക്കാമെന്നും ഒരു ഘട്ടത്തിൽ താരം സമ്മതിച്ചു. കോവിഡ്​ മഹാമാരി ആസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പിന്​ വിലങ്ങുതടിയാവുകയായിരുന്നു. അടുത്ത വർഷം ഇന്ത്യയിൽ പരമ്പര നടക്കുന്നതോടെ ഡിവില്ലേഴ്​സ്​ ടീമിലെത്തുമെന്നാണ്​ ആരാധകർ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South AfricaAb de Villiers
News Summary - Will Ab de Villiers return to play international cricket
Next Story