Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കുത്തിയിരുന്ന് വിമർശിച്ചവർ ഇപ്പോൾ മിണ്ടുന്നില്ല’; റൊണാൾഡോയെ പുകഴ്ത്തി കോഹ്‍ലി

text_fields
bookmark_border
‘കുത്തിയിരുന്ന് വിമർശിച്ചവർ ഇപ്പോൾ മിണ്ടുന്നില്ല’; റൊണാൾഡോയെ പുകഴ്ത്തി കോഹ്‍ലി
cancel

ലോകഫുട്ബാളിലെ വമ്പൻ താരങ്ങൾ അണിനിരന്ന റിയാദ് സീസൺ കപ്പ് സൗഹൃദ മത്സരം ഗംഭീരമായി പര്യവസാനിച്ചപ്പോൾ, താരമായി മാറിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. ഫ്രഞ്ച് കരുത്തരായ പി.എസ്.ജി, റിയാദ് ഓൾ സ്റ്റാർ ഇലവനെ 5-4ന് പരാജയപ്പെടുത്തിയെങ്കിലും ഇരട്ട ഗോളുമായി റോണോ ഫുട്ബാൾ പ്രേമികളുടെ മനം കവർന്നു.

മെസ്സിയും എംബാപ്പെയും റാമോസുമെല്ലാം ഓരോ ഗോളുകളടിച്ചപ്പോൾ റൊണാൾഡോ രണ്ടു തവണ വല കുലുക്കി. 33-ആം മിനിറ്റിലും ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്തുമായിരുന്നു താരത്തിന്റെ ഗോളുകൾ പിറന്നത്.

മാൻ ഓഫ് ദ മാച്ചായ റൊണാൾഡോയെ വാനോളും പുകഴ്ത്തിക്കൊണ്ട് ​ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‍ലി രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ റോണോയുടെ ചിത്രവും ഒരു കുറിപ്പുമായാണ് കോഹ്‍ലി എത്തിയത്.

ഈ 38-ാം വയസിലും ഇതുപോലെ ഏറ്റവും മികച്ച രീതിയിൽ കളിക്കാൻ കഴിയുന്നു... ആളുകളുടെ ശ്രദ്ധ നേടാനും വാർത്തകളിൽ പ്രത്യക്ഷപ്പെടാനും വേണ്ടി എല്ലാ ആഴ്ചയും കുത്തിയിരുന്ന് അദ്ദേഹത്തെ വിമർശിക്കുന്ന ഫുട്ബാൾ വിദഗ്ധർ ഇപ്പോൾ സൗകര്യപൂർവ്വം നിശബ്ദത പാലിക്കുകയാണ്. കാരണം, ലോകത്തിലെ ഏറ്റവും മുൻനിര ക്ലബ്ബിനെതിരെയാണ് അദ്ദേഹം ഇത്തരമൊരു പ്രകടനം പുറത്തെടുത്തിരിക്കുന്നത്. -മാൻ ഓഫ് ദ മാച്ച് പുരസ്കാരവുമായി ചിരിച്ചുകൊണ്ടിരിക്കുന്ന റോണോയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കോഹ്‍ലി കുറിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Virat Kohli shares pic of Ronaldo, says 'He was apparently finished'
Next Story