Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
​‘കോഹ്ലി പറഞ്ഞു’; കൂവാൻ നിന്ന മുംബൈ ഫാൻസ് ഹർദികിന് വേണ്ടി കൈയ്യടിച്ചു
cancel

​‘കോഹ്ലി പറഞ്ഞു’; കൂവാൻ നിന്ന മുംബൈ ഫാൻസ് ഹർദികിന് വേണ്ടി കൈയ്യടിച്ചു

text_fields
bookmark_border

ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ ഐ.പി.എൽ മത്സരത്തിൽ വിജയിച്ചത് മുംബൈ ഇന്ത്യൻസ് ആണെങ്കിലും ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കിയത് ഇതിഹാസ ബാറ്റർ വിരാട് കോഹ്‍ലിയായിരുന്നു. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നായകൻ ഹാർദിക് പാണ്ഡ്യയെ പതിവുപോലെ കൂവാൻ നിന്ന ആരാധകപ്പടയെ കൊണ്ട് കോഹ്‍ലി കൈയ്യടിപ്പിക്കുകയായിരുന്നു.

ഹാർദിക് പാണ്ഡ്യ ഗ്രൗണ്ടിലേക്ക് വരുന്നതിനിടെ കോഹ്ലി കാണികളോട് കയ്യടിക്കാൻ ആവശ്യപ്പെടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പാണ്ഡ്യ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന താരമാണെന്നും കാണികളെ കോഹ്ലി ഓർമപ്പെടുത്തുന്നതായി വിഡിയോയിൽ കാണാം. കോഹ്ലിയുടെ നിർദ്ദേശപ്രകാരം കാണികൾ നിർത്താതെ കയ്യടിക്കുന്നുമുണ്ട്. എന്തായാലും കോഹ്‍ലിയുടെ സ്‍പോർട്സ്മാൻഷിപ്പിനെ വാഴ്ത്തുകയാണിപ്പോൾ ക്രിക്കറ്റ് ലോകം.

രോഹിത് ശർമക്ക് പകരക്കാരനായി മുംബൈ ഇന്ത്യൻസിൻ്റെ നായകസ്ഥാനത്ത് എത്തിയതു മുതൽ പാണ്ഡ്യ എംഐ ആരാധകരുടെ രോഷം നേരിടുകയാണ്. പുതിയ സീസണിന് മുമ്പായി ഹാർദിക് ഗുജറാത്ത് ടൈറ്റൻസിൽ നിന്നായിരുന്നു പഴയ തട്ടകമായ മുംബൈയിലേക്ക് എത്തിയത്.

അതേസമയം, പ്രീമിയർ ലീ​ഗിൽ തുടർച്ചയായ രണ്ടാം ജയവുമായി മുംബൈ ഇന്ത്യൻസ് വമ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ബം​ഗളൂരുവിനെ ഏഴ് വിക്കറ്റിനാണ് മുംബൈ തകർത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈ നാലോവറും ഏഴ് വിക്കറ്റും ബാക്കി നിൽക്കെ ലക്ഷ്യം കാണുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Virat Kohli reminds Mumbai Indians fans Hardik Pandya plays for India
Next Story