Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightമുത്തയ്യ മുരളീധരനാകാൻ...

മുത്തയ്യ മുരളീധരനാകാൻ വിജയ്​ സേതുപതി; പോസ്റ്റർ പുറത്തുവിട്ട്​ അണിയറപ്രവർത്തകർ

text_fields
bookmark_border
മുത്തയ്യ മുരളീധരനാകാൻ വിജയ്​ സേതുപതി; പോസ്റ്റർ പുറത്തുവിട്ട്​ അണിയറപ്രവർത്തകർ
cancel

ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റർ മുത്തയ്യ മുരളീധര​െൻറ ജീവിത കഥ പറയുന്ന പുതിയ ചിത്രത്തിൽ തമിഴ്​ സൂപ്പർതാരം വിജയ്​ സേതുപതി നായകനാവും. അണിയറപ്രവർത്തകർ ഇന്ന്​ ചിത്രം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. സേതുപതി മുരളീധരനായി വേഷമിടുന്ന ചിത്രം സംവിധാനം ​ചെയ്യുക എം.എസ്​ സ്രീപതിയാണ്​. ക്രിക്കറ്റ്​ ഇതിഹാസത്തി​െൻറ ജീവിതവും പോരാട്ടവും അടിസ്ഥാനമാക്കിയൊരുങ്ങുന്ന സ്​പോർട്​സ്​ ഡ്രാമ, മൂവി ട്രെയിൻ മോഷൻ പിക്​ചേഴ്​സ്​, ഡർ മോഷൻ പിക്​ചേഴ്​സ്​ എന്നിവർ ചേർന്നാണ്​ നിർമിക്കുന്നത്​.

മുരളീധര​െൻറ ബൗളിങ്​ ആക്ഷനടക്കമുള്ള പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ്​ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്​. ചിത്രവുമായി ബന്ധപ്പെട്ടുള്ള പുതിയ പല പ്രഖ്യാപനങ്ങളും വരാനിരിക്കുന്നു എന്ന സൂചനയും അണിയറപ്രവർത്തകർ നൽകിയിട്ടുണ്ട്​. നേരത്തെ ചിത്രത്തി​െൻറ പേര്​ '800' ആ​ണെന്നടക്കം പ്രചരിച്ചിരുന്നു. എന്നാൽ, പോസ്റ്ററിൽ പേരുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല. 2020ൽ ലോകവ്യാപകമായി റിലീസ്​ ചെയ്യാനിരുന്ന ചിത്രം പല കാരണങ്ങൾ കൊണ്ട്​ നീണ്ടുപോയി.

മുത്തയ്യ മുരളീധര​െൻറ ബയോപിക്കി​െൻറ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന്​ നടൻ വിജയ്​ സേതുപതി അറിയിച്ചിരുന്നു. തമിഴ്​ വംശജനായ കായികതാരമായ അദ്ദേഹം ലോകമെമ്പാടും ത​െൻറ വ്യക്​തിമുദ്ര പതിപ്പിച്ചിട്ടുണ്ട്​. മുരളീധരനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്​ എന്നെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്​. ഞാൻ അതിനായി കാത്തിരിക്കുകയാണ്​​. -സേതുപതി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay SethupathiMuthiah MuralidaranMuthiah Muralidaran biopic
News Summary - Vijay Sethupathi's Muthiah Muralidaran biopic announced
Next Story