Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഫോബ്​സ്​: ഫുട്​ബാളിൽ...

ഫോബ്​സ്​: ഫുട്​ബാളിൽ ഏറ്റവും സമ്പന്നൻ ക്രിസ്​റ്റ്യാനോ, ആദ്യനൂറിൽ ഇന്ത്യക്കാരനായി കോഹ്​ലി മാത്രം

text_fields
bookmark_border
ഫോബ്​സ്​:  ഫുട്​ബാളിൽ ഏറ്റവും സമ്പന്നൻ ക്രിസ്​റ്റ്യാനോ, ആദ്യനൂറിൽ ഇന്ത്യക്കാരനായി കോഹ്​ലി മാത്രം
cancel

ലണ്ടൻ: കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഫുട്​ബാളറായി ക്രിസ്​റ്റ്യാനോ റൊണാൾഡോ. ഫോബ്​സ്​ പുറത്തുവിട്ട പട്ടികയിൽ ലയണൽ മെസ്സിയെ മറികടന്നാണ്​ ക്രിസ്​റ്റ്യാനോ ഒന്നാമതായത്​.

10.5 കോടി ഡോളറാണ്​ (769 കോടി രൂപ) ക്രിസ്​റ്റ്യാനോയുടെ വരുമാനം. തൊട്ടുപിന്നിലുള്ള മെസ്സിയുടേത്​ 10.4 കോടി ഡോളർ (762 കോടി രൂപ). നെയ്​മർ (9.55 കോടി ഡോളർ), മുഹമ്മദ്​ സലാഹ്​ (3.51 കോടി) എന്നിവരാണ് ഫുട്​ബാൾ താരങ്ങളിൽ​ മൂന്നും നാലും സ്ഥാനത്ത്​.

ഏറ്റവും കൂടുതൽ വരുമാനമുള്ള കായിക താരം ടെന്നിസ്​ ഇതിഹാസം റോജർ ഫെഡററാണ്​. 10.6 കോടി ഡോളറാണ്​ (776 കോടി രൂപ) ഫെഡ്​ എക്​സ്​ പ്രസി​െൻറ വരുമാനം. 2019-20 സീസണിലെ മാത്രം വരുമാനമാണിത്​. ക്രിസ്​റ്റ്യാനോയുടേത്​ ക്ലബ്​ പ്രതിഫലം വഴി 6.5 ​കോടി ഡോളറും ശേഷിച്ച 4.5 കോടി പരസ്യം, ബ്രാൻഡിങ്​ തുടങ്ങിയവ വഴിയുമാണ്​. മെസ്സി ബാഴ്​സയിൽനിന്ന്​ 7.2 കോടിയും, 3.2 കോടി മറ്റ്​ ഉറവിടങ്ങളിലൂടെയും നേടുന്നു.

ലിസ്​റ്റിൽ അഞ്ചാമതായുള്ളത്​ അമേരിക്കയുടെ ബാസ്​ക്കറ്റ്​ ​ബാൾ താരം ലെബ്രാൺ ജയിംസാണ്​. 66ാമതായുള്ള വിരാട്​ കോഹ്​ലി മാത്രമാണ്​ ആദ്യ നൂറിലെ ഇന്ത്യൻ സാന്നിധ്യം. ആദ്യ നൂറുപേരിൽ ക്രിക്കറ്റിൽ നിന്നുമുള്ളതും വിരാട്​ കോഹ്​ലി മാത്രമാണ്​. 2.6 കോടി യു.എസ്​ ഡോളറാണ്​ കോഹ്​ലിയുടെ സമ്പാദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoLionel MessiForbes ListVirat Kohli
Next Story