Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഓർക്കാപ്പുറത്ത്...

ഓർക്കാപ്പുറത്ത് മരണത്തി​െൻറ ലോങ് വിസിൽ; ചാപ്​മാ​െൻറ അവസാന മത്സരം മലപ്പുറത്ത്

text_fields
bookmark_border
carlton chapman
cancel
camera_alt

 2020 മാർച്ച് അഞ്ചിന് ചേലേമ്പ്ര സ്കൂൾ മൈതാനത്ത് നടന്ന സൗഹൃദ ഫുട്ബാൾ മത്സരത്തിൽ കാൾട്ടൻ ചാപ്​മാൻ (നടുവിൽ) മുൻ സന്തോഷ്​ ട്രോഫി താരങ്ങളായ നസീബിനും നിയാസ്​ റഹ്​മാനുമൊപ്പം

മലപ്പുറം: കോവിഡ് ലോക്ക്​​ഡൗണിന് ഏതാനും ദിവസം മുമ്പ്, കൃത്യമായി പറഞ്ഞാൽ മാർച്ച് അഞ്ചിന് ചേലേമ്പ്ര എൻ.എൻ.എം എച്ച്.എസ് സ്കൂൾ മൈതാനത്തെ ഫ്ലഡ്​ലിറ്റ് ഉദ്ഘാടനം നടന്ന രാത്രി. സൗഹൃദ ഫുട്ബാൾ മത്സരത്തിൽ മലപ്പുറത്ത് നിന്നുള്ള മാധ്യമപ്രവർത്തകരുടെ സംഘത്തെ നേരിടാനിറങ്ങിയത് ഒരുകാലത്തെ ദേശീയ, അന്താർദേശീയ താരങ്ങൾ.

കാൾട്ടൻ ചാപ്മാനായിരുന്നു നായകൻ. 1990കളിലെ യുവതാരത്തി​െൻറ ചുറുചുറുക്കോടെ കളംനിറഞ്ഞ് കളിച്ച ചാപ്മാ​െൻറ അവസാന മത്സരമായിരുന്നു അത്. സ്​റ്റാർ ടീമിന് വിജയവും സമ്മാനിച്ച് മായാത്ത ചിരിയോടെ അദ്ദേഹം യാത്രപറഞ്ഞുപോയതാണ്.


കഴിഞ്ഞ രണ്ട് വർഷം എൻ.എൻ.എം എച്ച്.എസ് സ്കൂൾ ടീമി​െൻറ പരിശീലകവേഷത്തിലുണ്ടായിരുന്നു ചാപ്മാൻ. പുത്തൻ ശൈലി കൊണ്ടുവന്ന അദ്ദേഹം കുട്ടികളുടെ ഉറ്റചങ്ങാതിയായി. രണ്ടു വർഷവും സുബ്രതോ കപ്പ് അന്താരാഷ്​ട്ര ടൂർണമെൻറിൽ കേരളത്തെ പ്രതിനിധീകരിച്ച്​ പങ്കെടുത്ത ചേലേമ്പ്ര ടീമിന് ചാപ്മാ​െൻറ സാന്നിധ്യം വലിയ ഊർജമായിരുന്നു. ചാപ്മാന് കീഴിൽ സുബ്രതോ കപ്പ് ടൂർണമെൻറിൽ മികച്ച സ്കൂളിനുള്ള പുരസ്കാരവും ഇവർക്ക് ലഭിച്ചു.

കായികാധ്യാപകൻ കെ. മൻസൂർ അലിയുമായുള്ള സൗഹൃദമാണ് അദ്ദേഹത്തെ ചേലേമ്പ്രയിലെത്തിച്ചത്. മലപ്പുറത്തെ വിവിധ മൈതാനങ്ങളിൽ പന്ത് തട്ടിയ ചാപ്മാൻ യാത്രയാവുമ്പോൾ കൂട്ടത്തിലൊരാളെ നഷ്​ടപ്പെട്ട വേദനയിലാണ് ഫുട്ബാൾ താരങ്ങളും ആരാധകരും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian footballcarlton chapman
Next Story