Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസിഡ്നി ക്രിക്കറ്റ്...

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ സചിൻ ടെണ്ടുൽകർ ഗേറ്റ്

text_fields
bookmark_border
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ സചിൻ ടെണ്ടുൽകർ ഗേറ്റ്
cancel
camera_alt

ഗേ​റ്റു​ക​ൾ​ക്ക് സ​ചി​ൻ ടെ​ണ്ടു​ൽ​ക​റു​ടെ​യും ബ്ര​യാ​ൻ ലാ​റ​യു​ടെ​യും പേ​ര് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ഡ്നി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ സ്ഥാ​പി​ച്ച ശി​ലാ​ഫ​ല​കം

സി​ഡ്നി: സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ​ക്ക് 50 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ ദി​ന​ത്തി​ൽ ഇ​തി​ഹാ​സ​താ​ര​ത്തി​ന് ആ​ദ​ര​വു​മാ​യി സി​ഡ്നി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട്. ആ​സ്ട്രേ​ലി​യ​യി​ലെ മാ​ത്ര​മ​ല്ല, ലോ​ക​ത്തെ​ത​ന്നെ പ്ര​ധാ​ന ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ങ്ങ​ളി​ലൊ​ന്നാ​യ എ​സ്.​സി.​ജി​യി​ലെ ഗേ​റ്റി​ന് സ​ചി​ന്റെ പേ​രി​ട്ടു. വി​ഖ്യാ​ത വെ​സ്റ്റി​ൻ​ഡീ​സ് താ​രം ബ്ര​യാ​ൻ ലാ​റ​യു​ടെ പേ​രി​ലും ഇ​നി ഇ​വി​ടെ ക​വാ​ട​മു​ണ്ടാ​വും. ക​ന്നി ടെ​സ്റ്റ് ശ​ത​ക​ത്തി​ൽ ലാ​റ കു​റി​ച്ച 277 റ​ൺ​സ് ഇ​ന്നി​ങ്സി​ന് 30 വ​യ​സ്സ് തി​ക​ഞ്ഞ​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​നാ​മ​ക​ര​ണം. സ​ന്ദ​ർ​ശ​ക ടീ​മു​ക​ളു​ടെ താ​ര​ങ്ങ​ൾ മൈ​താ​ന​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ക സ​ചി​ൻ, ലാ​റ ഗേ​റ്റു​ക​ളി​ലൂ​ടെ​യാ​വും.

നാ​മ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ചി​ന്റെ​യും ലാ​റ​യു​ടെ​യും പ്ര​ക​ട​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന ശി​ലാ​ഫ​ല​ക​വും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​സ്.​സി.​ജി​യി​ൽ അ​ഞ്ചു ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് മൂ​ന്നു ശ​ത​ക​ങ്ങ​ള​ട​ക്കം സ​ചി​ൻ സ്കോ​ർ ചെ​യ്ത​താ​യും ഇ​വി​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ ശ​രാ​ശ​രി 157 റ​ൺ​സാ​ണെ​ന്നും ഇ​ന്ത്യ​ക്കു പു​റ​ത്ത് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഗ്രൗ​ണ്ടെ​ന്ന് താ​രം വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഫ​ല​കം വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​രു​താ​ര​ങ്ങ​ളു​ടെ​യും ടെ​സ്റ്റ് ക​രി​യ​റി​ലെ ആ​കെ​യും സി​ഡ്നി​യി​ലെ​യും സ്റ്റാ​റ്റി​സ്റ്റി​ക്സും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​ന്റെ​യും സു​ഹൃ​ത്ത് ബ്ര​യാ​ന്റെ​യും (ലാ​റ) പേ​രി​ൽ ഗേ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത് വ​ലി​യ ബ​ഹു​മ​തി​യാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് സ​ചി​ൻ പ്ര​തി​ക​രി​ച്ചു. പ്ര​ത്യേ​ക ഓ​ർ​മ​ക​ളു​ള്ള മൈ​താ​ന​മാ​ണി​തെ​ന്ന് ലാ​റ​യും പ​റ​ഞ്ഞു. ഡൊ​ണാ​ൾ​ഡ് ബ്രാ​ഡ്മാ​ൻ, അ​ല​ൻ ഡേ​വി​ഡ്സ​ൺ, ആ​ർ​ത​ർ മോ​റി​സ് എ​ന്നീ ഓ​സീ​സ് ഇ​തി​ഹാ​സ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് നി​ല​വി​ൽ സി​ഡ്നി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ഗേ​റ്റു​ക​ളു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin TendulkarLaraSydney Cricket Ground
News Summary - Sydney Cricket Ground unveils gates named after Tendulkar and Lara
Next Story