Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകോഹ്​ലിയെയും...

കോഹ്​ലിയെയും സെലക്​ടർമാരെയും ട്രോളി രോഹിതിനെ വാഴ്​ത്തുന്ന ട്വീറ്റിന്​ ലൈക്ക്​; പുലിവാല്​ പിടിച്ച്​ സൂര്യകുമാർ യാദവ്​

text_fields
bookmark_border
കോഹ്​ലിയെയും സെലക്​ടർമാരെയും ട്രോളി രോഹിതിനെ വാഴ്​ത്തുന്ന ട്വീറ്റിന്​ ലൈക്ക്​; പുലിവാല്​ പിടിച്ച്​ സൂര്യകുമാർ യാദവ്​
cancel

ഇന്ത്യൻ ടീമി​െൻറ ഡ്രെസ്സിങ്​ റൂമിൽ കാര്യങ്ങൾ അത്ര സുഖകരമല്ലെന്ന അഭ്യൂങ്ങൾ പരക്കാൻ തുടങ്ങിയിട്ട്​ ഒരു വർഷത്തിലേറെയായി. പ്രത്യേകിച്ച്​ നായകൻ വിരാട്​ കോഹ്​ലിയും രോഹിത്​ ശർമയും തമ്മിൽ. ഒടുവിൽ സൂര്യകുമാർ യാദവി​െൻറ സോഷ്യൽ മീഡിയയിലെ ഒരു പ്രവൃത്തി അതിന്​ ആക്കം കൂട്ടുകയും ചെയ്​തു. നായകൻ വിരാട് കോഹ്​ലിയെയും സെലക്ടമാരെയും പരിഹസിച്ചും രോഹിത് ശര്‍മയെ പുകഴ്ത്തിക്കൊണ്ടുമുള്ള ട്രോളിന് ട്വിറ്ററിൽ ലൈക്കടിച്ചതി​െൻറ പേരിൽ മുംബൈ ഇന്ത്യൻസ്​ താരം കൂടിയായ​ സൂര്യകുമാർ യാദവ്​ പുലിവാല്​ പിടിച്ചിരിക്കുകയാണ്​​.

കോഹ്​ലിയെയും സെലക്ഷന്‍ കമ്മിറ്റിയെയും രോഹിത്തി​െൻറ വിരോധികളെയും ലക്ഷ്യമിട്ടുള്ള ട്രോൾ ഉൾപ്പെട്ട ട്വീറ്റിനായിരുന്നു സൂര്യകുമാര്‍ യാദവി​െൻറ ലൈക്ക്. മുംബൈ ഇന്ത്യൻസിന്​ വേണ്ടി അഞ്ചാം കിരീടം നേടിക്കൊടുത്ത രോഹിതിനെ ഇന്ത്യൻ ടീമി​െൻറ ആസ്​ട്രേലിയൻ പര്യടനത്തിൽ നിന്നും തഴഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു ട്രോൾ.

നടൻ വിജയ്​യുടെ ഇറങ്ങാനിരിക്കുന്ന മാസ്റ്റര്‍ എന്ന തമിഴ് സിനിമയുടെ ടീസറില്‍ നിന്നുള്ള രംഗമാണ് ട്രോളിനായി ഉപയോഗിച്ചിരിക്കുന്നത്​. വിജയ്ക്ക് ഹിറ്റ്മാനെന്നു പേരു നല്‍കിയപ്പോള്‍ എതിർവശത്ത്​ നിരന്നു നിൽക്കുന്ന വില്ലന്‍മാരുടെ കൂട്ടത്തിന്​ ബിസിസിഐ സെലക്ടര്‍മാര്‍, പേപ്പര്‍ ക്യാപ്റ്റന്‍, വിരോധികൾ എന്നിങ്ങനെ പേരും നല്‍കി.

ലൈക്കടിച്ച സൂര്യകുമാർ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയതിന്​ പിന്നാലെ അത്​ പിന്‍വലിച്ച് തടിയൂരിയിരുന്നു. എന്നാൽ, ആരാധകര്‍ എല്ലാം സ്​ക്രീൻഷോട്ട്​ എടുത്ത്​ വ്യാപകമായി പ്രചരിപ്പിക്കാൻ തുടങ്ങി. വൈകാതെ താരത്തിന്​ നേരെ വിമർശനങ്ങളുമായി ഏറെപേരെത്തി. ഇനി ഇന്ത്യൻ ടീമിൽ ഒരിക്കലും ഇടം കിട്ടുമെന്ന്​ കരുതേണ്ടെന്നും പ്രവൃത്തി വളരെ മോശമായെന്നുമൊക്കെയായിരുന്നു പ്രതികരണങ്ങൾ. കോഹ്​ലിയുമായി ഒരു ​െഎ.പി.എൽ മത്സരത്തിനിടെ യാദവ്​ ഉടക്കിയതും ചിലർ ട്രോളുമായി ബന്ധപ്പെട്ട്​ ഉയർത്തിക്കാട്ടുന്നുണ്ട്​.​


അതേസമയം, പരിക്കെന്ന കാരണം പറഞ്ഞ്​ രോഹിത്​ ശർമയെ ഒാസീസ്​ പര്യടനത്തിലെ മൂന്ന്​ സ്ക്വാഡിലും തുടക്കത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ​രോഹിത്​ െഎ.പി.എല്ലിൽ കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്​തതോടെ​ സെലക്​ടർമാർക്ക്​ മറ്റുമാർഗങ്ങളില്ലാതായി. ടെസ്റ്റ്​ സ്​ക്വാഡിൽ ഉൾപ്പെടുത്തേണ്ടി വരികയും ചെയ്​തു. ​െഎ.പി.എല്ലിൽ ഗംഭീര ബാറ്റിങ്​ കാഴ്​ച്ചവെച്ച സൂര്യകുമാർ യാദവിനും ഒാസീസ്​ ടൂറിൽ ഇടം ലഭിച്ചിട്ടില്ല​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bcciRohit SharmaVirat KohliIPL 2020Suryakumar Yadav
News Summary - Suryakumar Yadav likes a controversial meme trolling Virat Kohli
Next Story