Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘സാഹോദര്യമാണെല്ലാം....’; പന്തിനെ സന്ദ​ർശിച്ച് പഴയ പുലികൾ, ചിത്രം പങ്കുവെച്ച് റെയ്ന
cancel

‘സാഹോദര്യമാണെല്ലാം....’; പന്തിനെ സന്ദ​ർശിച്ച് പഴയ പുലികൾ, ചിത്രം പങ്കുവെച്ച് റെയ്ന

text_fields
bookmark_border

കാറപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ് വിശ്രമത്തിലുള്ള ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ റിഷഭ് പന്തിനെ മുൻ ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്‌ന, ഹർഭജൻ സിങ്, എസ്. ശ്രീശാന്ത് എന്നിവർ സന്ദർശിച്ചു. എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് തിരിച്ചു വരാൻ പന്തിന് മൂന്ന് താരങ്ങളും പ്രോത്സാഹനവും ആശംസകളും നേർന്നു.

“സഹോദര്യമാണ് എല്ലാം ..നമ്മുടെ ഹൃദയമുള്ളിടത്താണ് കുടുംബ, സഹോദരൻ റിഷഭ് പന്തിന് എല്ലാവിധ ആശംസകളും, വേഗത്തിൽ സുഖം പ്രാപിക്കട്ടെ,” -റെയ്‌ന ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഡിസംബർ 30ന് പുലർച്ചെ ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ പന്തിന്റെ ആഡംബര കാർ റോഡ് ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടമുണ്ടായത്. അമ്മയെ കാണാനായി ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രക്കിടെ ആയിരുന്നു അപകടം.

കാർ പൂർണമായും കത്തിനശിച്ചിരുന്നു. ഗുരുതരമായ അപകടത്തിൽ നിന്ന് പന്ത് ഭാഗ്യം കൊണ്ടായിരുന്നു രക്ഷപ്പെട്ടത്. കാറിന് തീപിടിക്കുന്നതിന് മുമ്പ് തന്നെ താരം പുറത്തേക്ക് ചാടുകയായിരുന്നു.


അപകടത്തെ തുടര്‍ന്ന് കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം വീട്ടില്‍ സുഖംപ്രാപിച്ച് വരികയാണ് താരം. ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള തുടര്‍ ചികില്‍സകള്‍ ഇപ്പോൾ നടക്കുന്നുണ്ട്. ഇപ്പോഴും ക്രച്ചസിന്‍റെ സഹായത്തോടെയാണ് പന്ത് നടക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങും പന്തിനെ വീട്ടിലെത്തി ആശ്വസിപ്പിച്ചിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suresh Raina, Harbhajan Singh and Sreesanth meet Rishabh Pant
Next Story