Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right'ഞാനുമൊരു ബ്രാഹ്മണൻ,...

'ഞാനുമൊരു ബ്രാഹ്മണൻ, തമിഴ്​നാട്​ സംസ്കാരം ഇഷ്​ടപ്പെടുന്നു​..'; റെയ്​നയുടെ കമൻറിൽ വിവാദം

text_fields
bookmark_border
ഞാനുമൊരു ബ്രാഹ്മണൻ, തമിഴ്​നാട്​ സംസ്കാരം ഇഷ്​ടപ്പെടുന്നു​..; റെയ്​നയുടെ കമൻറിൽ വിവാദം
cancel

ചെന്നൈ: തമിഴ്നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തില്‍ കമൻററി പറയുന്നതിനിടെയുള്ള മുൻ ഇന്ത്യൻ താരം സുരേഷ്​ റെയ്നയുടെ പ്രസ്താവന വിവാദമാവുന്നു. 'താനൊരു ബ്രാഹ്മണനായതുകൊണ്ട് തമിഴ്നാട്ടിലെ സംസ്കാരം ഇഷ്ടപ്പെടുന്നു'എന്ന റെയ്നയുടെ കമൻറാണ്​ സമൂഹ മാധ്യമങ്ങളിൽ ട്രോളാക്രമണം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്​.

ലൈക്ക കോവയ് കിങ്സും സേലം സ്പാര്‍ടാന്‍സും തമ്മിലുള്ള തമിഴ്​നാട്​ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ മറ്റൊരു കമ​േൻററ്റര്‍ റെയ്നയോട് ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ എങ്ങനെ സ്വീകരിക്കുന്നുവെന്ന് ചോദിച്ചു. വര്‍ഷങ്ങളായി ചെന്നൈ സൂപ്പര്‍ കിങ്സി​ൽ കളിച്ചുവരുന്ന റെയ്ന തമിഴ്നാട് സ്റ്റൈലില്‍ ദോത്തിയും ഷർട്ടും നിരവധി പൊതു പരിപാടികളില്‍ പ​െങ്കടുത്തിരുന്നു.

"ഞാനും ബ്രാഹ്മണനാണ്, 2004 മുതല്‍ ചെന്നൈക്ക്​ വേണ്ടി കളിക്കുന്നുണ്ട്​. ഇവിടുത്തെ സംസ്കാരം ഒരുപാട്​ ഇഷ്ടപ്പെടുന്നയാളാണ്​ ഞാൻ. സഹതാരങ്ങളെയെല്ലാം എനിക്ക്​ ഇഷ്ടമാണ്. അനിരുദ്ധ് ശ്രീകാന്ത്, സുബ്രമണ്യന്‍ ബദ്രിനാഥ്, ലക്ഷ്മിപതി ബാലാജി തുടങ്ങിയവരുടെ കൂടെ കളിക്കാൻ കഴിഞ്ഞിട്ടുണ്ട്​. ഒരുപാട് നല്ല കാര്യങ്ങള്‍ ഇവിടെ നിന്ന് പഠിക്കാൻ സാധിച്ചു. ചെന്നൈ ടീമി​െൻറ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ ഒരു മഹാഭാഗ്യമായി കരുതുന്നു. ഇനിയും ഒരുപാട്​ മത്സരങ്ങള്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ," -ഇങ്ങനെയായിരുന്നു റെയ്നയുടെ മറുപടി.

ഇൗ കമൻററിയുടെ വിഡിയോ ട്വിറ്ററിലടക്കം പ്രചരിച്ചതോടെ വിമർശനങ്ങളും ട്രോളുകളുമായി നിരവധിപേരെത്തി. 'റെയ്​ന നിങ്ങൾക്ക്​ ലജ്ജ തോന്നുന്നില്ലേ.. നിങ്ങൾ വർഷങ്ങളായി ചെന്നൈ ടീമിനായി കളിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ചെന്നൈ സംസ്കാരം നിങ്ങൾ അനുഭവിച്ചിട്ടില്ലെന്ന് തോന്നുന്നു.... -ഒരാൾ ട്വീറ്റ്​ ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh RainaBrahminTNPLcommentary
News Summary - Suresh Raina called out for i am a Brahmin comment during TNPL commentary
Next Story