Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
student olympic association
cancel
Homechevron_rightSportschevron_rightSports Specialchevron_rightതട്ടിപ്പ്​ കായിക...

തട്ടിപ്പ്​ കായിക സംഘടനകളുടെ പട്ടികയിൽ സ്​റ്റുഡന്‍റ്​ ഒളിമ്പിക്​ അസോസിയേഷനും

text_fields
bookmark_border

കോ​ഴി​ക്കോ​ട്​: രാ​ജ്യ​ത്തെ ത​ട്ടി​പ്പ്​ കാ​യി​ക​സം​ഘ​ട​ന​ക​ളു​ടെ പേ​രു​ക​ൾ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ (ഐ.​ഒ.​എ) പു​റ​ത്തു​വി​ട്ടു. വി​ദ്യാ​ർ​ഥി​ക​ളാ​യ താ​ര​ങ്ങ​ളി​ൽ​നി​ന്ന്​ വ​ൻ​തു​ക ഫീ​സ്​ വാ​ങ്ങി മ​ത്സ​ര​ങ്ങ​ളി​ൽ പ​​​​ങ്കെ​ടു​പ്പി​ക്കു​ന്ന കാ​യി​ക സം​ഘ​ട​ന​ക​ളാ​ണ്​ ഇ​തി​ലേ​റെ​യും. കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സ്​​റ്റു​ഡ​ന്‍റ്​ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​നും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു.

21 വ്യാ​ജ അ​സോ​സി​യേ​ഷ​നു​ക​ളെ​യും ഫെ​ഡ​റേ​ഷ​നു​ക​ളെ​യും ഉ​ട​ൻ നി​രോ​ധി​ക്ക​ണ​മെ​ന്ന്​ ഐ.​ഒ.​എ ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി മ​ധു​കാ​ന്ത്​ പ​ഥ​ക്​ കേ​ന്ദ്ര യു​വ​ജ​ന​ക്ഷേ​മ, കാ​യി​ക​മ​ന്ത്രി അ​നു​രാ​ഗ്​ ഠാ​കു​റി​ന​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ളി​ക്കാ​രി​ൽ​നി​ന്ന്​ പ​ണം വാ​ങ്ങി വ​ഞ്ചി​ക്കു​ന്ന​താ​യും ക​ളി​ക്കാ​രു​ടെ ഭാ​വി​വെ​ച്ച്​ ക​ളി​ക്കു​ക​യാ​ണെ​ന്നും ഐ.​ഒ.​എ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യും ​ക​ത്തി​ൽ പ​റ​യു​ന്നു.

​ദേ​ശീ​യ, അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളെ​ന്ന പേ​രി​ൽ ത​ട്ടി​ക്കൂ​ട്ട്​ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ന​ട​ത്തു​ക​യും പ​​​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ വ​ൻ​തു​ക കൈ​പ്പ​റ്റു​ക​യു​മാ​ണ്​ ഈ ​കാ​യി​ക സം​ഘ​ട​ന​ക​ളു​ടെ രീ​തി. സ്റ്റു​ഡ​ന്‍റ്​ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​നാ​ണ്​ കേ​ര​ള​ത്തി​ൽ ത​ട്ടി​പ്പി​ൽ മു​ന്നി​ൽ. ദേ​ശീ​യ ഗെ​യിം​സ്, സ്റ്റു​ഡ​ന്‍റ്​ ഒ​ളി​മ്പി​ക്സ്​ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യാ​ണ്​ ഇ​വ​ർ പ​ണ​മു​ണ്ടാ​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ടെ വി​വി​ധ അം​ഗീ​കൃ​ത കാ​യി​ക​സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളാ​ണ്​ സ്റ്റു​ഡ​ന്‍റ്​ ഒ​ളി​മ്പി​ക്​ ത​ട്ടി​പ്പി​ന്‍റെ സൂ​ത്ര​ധാ​ര​ന്മാ​ർ. കോ​വി​ഡ്​ കാ​ല​ത്ത്​ നി​ർ​ത്തി​​വെ​ച്ചി​രു​ന്ന ഇ​വ​രു​ടെ മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്ത്​ സ​ജീ​വ​മാ​യ മ​റ്റൊ​രു വ്യാ​ജ​സം​ഘ​ട​ന​യാ​യ സ്​​റ്റു​ഡ​ന്‍റ്​ ഗെ​യിം​സ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ​യെ​യും നി​രോ​ധി​ക്ക​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ്കൂ​ൾ​ത​ല മ​ത്സ​ര​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ ആ​ധി​കാ​രി​ക സം​ഘ​ട​ന​യാ​യ സ്​​കൂ​ൾ ഗെ​യിം​സ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ ചു​രു​ക്ക​പ്പേ​രാ​യ എ​സ്.​ജി.​എ​ഫ്.​ഐ എ​ന്ന പേ​രി​ലാ​ണ്​ ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലും സൈ​ന്യ​ത്തി​ലും ജോ​ലി ല​ഭി​ക്കു​മെ​ന്നും പ്ര​മു​ഖ ക്ല​ബു​ക​ളു​ടെ ഫു​ട്​​ബാ​ൾ​താ​ര​ങ്ങ​ളാ​കാ​മെ​ന്നും ഈ ​സം​ഘ​ട​ന വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. കു​ട്ടി​ക​ളി​ൽ​നി​ന്ന് പ​ണം വാ​ങ്ങി ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളെ​ക്കു​റി​ച്ച്​ 'മാ​ധ്യ​മം' നേ​ര​ത്തേ പ​ര​മ്പ​ര ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​രം സം​ഘ​ട​ന​ക​ളെ നി​യ​ന്ത്രി​ക്കു​മെ​ന്ന്​ സം​സ്ഥാ​ന സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

ഐ.​ഒ.​എ ത​യാ​റാ​ക്കി​യ വ്യാ​ജ​സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക

ഇ​ന്ത്യ​ൻ വി​മ​ൻ ഒ​ളി​മ്പി​ക്​ അ​​സോ​സി​യേ​ഷ​ൻ, റൂ​റ​ൽ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ, ഇ​ന്ത്യ​ൻ റൂ​റ​ൽ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​ൻ, സ്​​റ്റു​ഡ​ന്‍റ്​ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ, ഇ​ന്ത്യ​ൻ സ്കൂ​ൾ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​ൻ, റൂ​റ​ൽ ഗെ​യിം​സ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ, റൂ​റ​ൽ ഗെ​യിം​സ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ, റൂ​റ​ൽ ഗെ​യിം​സ്​ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, നാ​ഷ​ന​ൽ സ്കൂ​ൾ സ്​​പോ​ർ​ട്​​സ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ, സ്കൂ​ൾ​സ് സ്​​പോ​ർ​ട്​​സ്​ ആ​ൻ​ഡ്​ ക​ൾ​ച​ർ ആ​ക്ടി​വി​റ്റീ​സ്​ ഫെ​ഡ​റേ​ഷ​ൻ, നാ​ഷ​ന​ൽ സ്​​പോ​ർ​ട്​​സ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ, നാ​ഷ​ന​ൽ സ്​​പോ​ർ​ട്​​സ്​ ഫെ​ഡ​റേ​ഷ​ൻ, യൂ​ത്ത്​ ഗെ​യിം​സ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ, യൂ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ, യൂ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ഡ​വ​ല​പ്​​മെ​ന്‍റ്​ ഫൗ​​ണ്ടേ​ഷ​ൻ, ദ ​അ​സോ​സി​യേ​ഷ​ൻ ഫോ​ർ ട്ര​ഡീ​ഷ​ന​ൽ യൂ​ത്ത്​ ഗെ​യിം​സ്​ ആ​ൻ​ഡ് സ്​​പോ​ർ​ട്​​സ്​ ഇ​ന്ത്യ, സാ​ൽ​വോ സ്പോ​ർ​ട്​​സ്​ ആ​ൻ​ഡ്​ ഗെ​യിം​സ്​ ഫെ​ഡ​റേ​ഷ​ൻ ഇ​ന്ത്യ, സ്​​റ്റു​ഡ​ന്‍റ്​ ഗെ​യിം​സ്​ ആ​ൻ​ഡ്​ സ്​​പോ​ർ​ട്​​സ്​ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ, സ്​​റ്റു​ഡ​ന്‍റ്​ ഗെ​യിം​സ്​ ആ​ൻ​ഡ് സ്​​പോ​ർ​ട്​​സ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ, സ്റ്റു​ഡ​ന്‍റ്​ ഗെ​യിം​സ്​ ആ​ൻ​ഡ്​ ആ​ക്​​ടി​വി​റ്റി ഫെ​ഡ​റേ​ഷ​ൻ, സ്റ്റു​ഡ​ന്‍റ്​ ഗെ​യിം​സ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudIndian Olympic Associationstudent olympic association
News Summary - Student Olympic Association is also on the list of IOA fraudulent sports organizations
Next Story