Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right2020: കായിക ലോകത്ത്​...

2020: കായിക ലോകത്ത്​ വാണവരും വീണവരും, അറിയേണ്ടതെല്ലാം

text_fields
bookmark_border
2020: കായിക ലോകത്ത്​ വാണവരും വീണവരും, അറിയേണ്ടതെല്ലാം
cancel

ക്രിക്കറ്റ്​


-അന്താരാഷ്​ട്ര ക്രിക്കറ്റ്​ കൗൺസിലി​െൻറ 2019ലെ മികച്ച താരത്തിനുള്ള അവാർഡ്​ ​ഇംഗ്ലണ്ട്​ താരം ബെൻ സ്​റ്റോക്​സ്​ നേടി. ഇന്ത്യയുടെ രോഹിത്​ ശർമ മികച്ച ഏകദിന താരവും ആസ്​ട്രേലിയയുടെ പാറ്റ്​ കമ്മിൻസ്​ ടെസ്​റ്റ്​ താരവുമായി. മികച്ച വനിത താരം ആസ്​ട്രേലിയയുടെ എലിസ്​ പെറിയാണ്​.

-വെസ്​റ്റിൻഡീസിലെ ജാക്വിലിൻ വില്യംസ് അന്താരാഷ്​ട്ര പുരുഷ ട്വൻറി20 ക്രിക്കറ്റിൽ അമ്പയറാകുന്ന ആദ്യ വനിതയായി.

-ഇന്ത്യയെ തോൽപിച്ച് ട്വൻറി20 വനിത ലോകകപ്പ് ആസ്ട്രേലിയ സ്വന്തമാക്കി.

-മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കാപ്റ്റൻ എം.എസ്. ധോണി അന്താരാഷ്​ട്ര ക്രിക്കറ്റിൽനിന്ന്​ വിരമിച്ചു. 2011 ഏകദിന ലോകകപ്പ്, 2007 ട്വൻറി20 ലോകകപ്പ്, ഐ.സി.സി ചാമ്പ്യൻസ് ട്രോഫി എന്നീ കിരീടങ്ങൾ ഇന്ത്യ സ്വന്തമാക്കുേമ്പാൾ ധോണിയായിരുന്നു ഇന്ത്യയുടെ നായകൻ. 350 ഏകദിനങ്ങളിൽനിന്ന്​ 10,773 റൺസും 98 ട്വൻറി20കളിൽനിന്ന്​ 1617 റൺസും ധോണി നേടിയിട്ടുണ്ട്. ടെസ്​റ്റ്​ ക്രിക്കറ്റിൽനിന്ന്​ ധോണി നേരത്തേ വിരമിച്ചിരുന്നു.

-കോഴ വിവാദത്തെത്തുടർന്ന് വിലക്കേർപ്പെടുത്തിയിരുന്ന മലയാളികൂടിയായ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തി. സയ്യിദ് മുഷ്താഖ് അലി ട്വൻറി20ക്കുള്ള സാധ്യത ടീമിൽ ശ്രീശാന്ത് ഇടം പിടിച്ചു. 2013ലെ ഐ.പി.എല്ലിനിടെ ഒത്തുകളി ആരോപണം ഉയർന്നതിനെത്തുടർന്ന് ശ്രീശാന്തിന് വിലക്കേർപ്പെടുത്തിയിരുന്നു.

-അന്താരാഷ്​ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാനായി ഗ്രെഗ് ബാർ​േക്ല തെരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലൻഡിൽനിന്നുള്ള അഭിഭാഷകനായ ബാർ​േക്ല ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

-ഡൽഹി ഫിറോസ് ഷാ കോട്​ല ക്രിക്കറ്റ് ഗ്രൗണ്ട് 'അരുൺ ജെയ്​റ്റ്​ലി സ്​റ്റേഡിയം' എന്ന് പുനർനാമകരണം ചെയ്തു.

-മുൻ കേരള രഞ്ജി ടീം കാപ്റ്റൻ കെ.എൻ. അനന്തപത്മനാഭൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിെൻറ അമ്പയർമാരുടെ ഇൻറർനാഷനൽ പാനലിൽ അംഗമായി.


-സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി. ഫൈനലിൽ ഡൽഹി കാപ്പിറ്റൽസിനെ പരാജയപ്പെടുത്തിയാണ് മുംബൈ അഞ്ചാം കിരീടം സ്വന്തമാക്കിയത്. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിെൻറ മലയാളി താരം ദേവ്ദത്ത് പടിക്കൽ എമേർജിങ് പ്ലയറായി തെരഞ്ഞെടുക്കപ്പെട്ടു.

-ആസ്ട്രേലിയയുമായി അഡലെയ്ഡിൽ നടന്ന ടെസ്​റ്റിൽ ഇന്ത്യ വെറും 36 റൺസിന് പുറത്തായി. ഇന്ത്യയുടെ ടെസ്​റ്റ്​ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. ഇന്ത്യൻ ബാറ്റിങ് നിരയിൽ ഒരാൾക്കുപോലും രണ്ടക്കം കാണാനായില്ല. ഒമ്പത്​ റൺസെടുത്ത മായങ്ക് അഗർവാളാണ് ടോപ് സ്കോറർ ആയത്. ജോഷ് ഹേസൽ വുഡ് അഞ്ചും പാറ്റ് കുമ്മിൻസ് നാലുവിക്കറ്റും വീഴ്ത്തി.

-ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ടെലിവിഷനിൽ വീക്ഷിച്ച കായിക ടൂർണമെെൻറന്ന റെക്കോർഡ് ഐ.പി.എൽ 2020 സ്വന്തമാക്കി. 2019 ഏകദിന ലോകകപ്പിെൻറ റെക്കോർഡാണ് തകർത്തത്.

-ടോക്യോ ഒളിമ്പിക്​സി​െൻറ ഇന്ത്യൻ ബ്രാൻഡ്​ അംബാസഡറായി സൗരവ്​ ഗാംഗുലിയെ തെരഞ്ഞെടുത്തു.

ഫുട്ബാൾ


-ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ജേതാക്കളായി. 30 വർഷങ്ങൾക്കു ശേഷമാണ് ലിവർപൂൾ ലീഗ് കിരീടം സ്വന്തമാക്കിയത്.

-സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡ് തങ്ങളുടെ 34ാം കിരീടം സ്വന്തമാക്കി.

-ഇറ്റാലിയൻ സീരി എയിൽ യുവൻറസ് തങ്ങളുടെ 36ാം കിരീടം സ്വന്തമാക്കി.

-ജർമൻ ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക് തുടർച്ചയായ എട്ടാം തവണയും കിരീടം നേടി.

-ഫ്രഞ്ച് ലീഗിൽ പാരിസ് സെൻറ് ജെർമെയ്ൻ ഒമ്പതാം കിരീടം സ്വന്തമാക്കി.


-പി.എസ്.ജിയെ തോൽപിച്ച് യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക് ജേതാക്കളായി. യുവേഫ യൂറോപ്പ ലീഗിൽ സെവില്ല കിരീടം ചൂടി.

-ബയേൺ മ്യൂണികിെൻറ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ഫിഫയുടെ മികച്ച പുരുഷ ഫുട്ബാളറായി തെരഞ്ഞെടുക്കപ്പെട്ടു. 13 വർഷത്തിനിടെ ലയണൽ മെസ്സിയും ക്രിസ്​റ്റ്യാനോ റൊണാൾഡോയുമല്ലാതെ ഫിഫ പുരസ്കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവൻഡോവ്സ്കി. ഇംഗ്ലണ്ടിെൻറ ലൂസി ബ്രോൺസ് മികച്ച വനിത താരവും ലിവർപൂൾ കോച് ജുർഗൻ േക്ലാപ്പ് മികച്ച പരിശീലകനുമായും തെരഞ്ഞെടുക്കപ്പെട്ടു.

-സെനഗാളിെൻറ ലിവർപൂൾ താരം സാദിയോ മാനേ ആഫ്രിക്കൻ ഫുട്ബാളർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. റോബർട്ട് ലെവൻഡോവ്സ്കി യൂറോപ്യൻ ഫുട്ബാളർ ഓഫ് ദ ഇയർ ആയി.

-ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിെൻറ ഏഴാമത് സീസൺ ഗോവയിൽ ആരംഭിച്ചു.

-കോവിഡ്​ തടസ്സപ്പെടുത്തിയ ഐലീഗിൽ മോഹൻ ബഗാൻ വിജയികളായി.

ടെന്നിസ്

-സ്വിസ് ഇതിഹാസം റോജർ ഫെഡററുടെ 20 ഗ്രാൻഡ്സ്ലാമുകളെന്ന റെക്കോർഡിനൊപ്പം സ്പെയിനിെൻറ റാ​േഫൽ നദാൽ എത്തി. ഫ്രഞ്ച് ഓപണിൽ ത​െൻറ 13ാം കിരീട നേട്ടത്തോടെയാണ് നദാൽ റെക്കോർഡിനൊപ്പമെത്തിയത്. കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഫ്രഞ്ച് ഓപണിലെ മികച്ച പ്രകടനമാണ് നദാലിനെ 20 ഗ്രാൻഡ്സ്ലാമുകളെന്ന റെക്കോർഡിനൊപ്പമെത്തിച്ചത്.ഫ്രഞ്ച് ഓപൺ

പുരുഷ വിഭാഗം: റാഫേൽ നദാൽ -സ്പെയിൻ

വനിത വിഭാഗം: ഇഗ സ്യാംതക് -പോളണ്ട്

യു.എസ് ഓപൺ

പുരുഷ വിഭാഗം: ഡൊമിനിക് തീം- ഫ്രാൻസ്

വനിത വിഭാഗം- നവാമി ഒസാക്ക -ജപ്പാൻ

ആസ്​​ട്രേലിയൻ ഓപൺ

പുരുഷ വിഭാഗം: നൊവാക് ദ്യോകോവിച് -സെർബിയ

വനിത വിഭാഗം: സോഫിയ കെനിൻ -അമേരിക്ക

കോവിഡ് മുടക്കിയ കളിക്കളങ്ങൾ


-ജൂലൈ 24 മുതൽ ജപ്പാനിൽ നടക്കേണ്ടിയിരുന്ന ടോക്യോ ഒളിമ്പിക്സ് 2021ലേക്ക് മാറ്റിവെച്ചു.

-യൂറോപ്പിലെ 12 നഗരങ്ങളിലായി നടക്കാനിരുന്ന യുവേഫ യൂറോകപ്പ് ഫുട്ബാൾ 2021ലേക്ക് മാറ്റി. 2021 ജൂൺ 11 മുതൽ ജൂലൈ 11 വരെയാണ് പുതിയ ഷെഡ്യൂൾ

-ആസ്ട്രേലിയയിൽ നടക്കാനിരുന്ന ട്വൻറി20 ക്രിക്കറ്റ് ലോകകപ്പ് 2022ലേക്ക് മാറ്റിവെച്ചു. അതേസമയം 2021ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ട്വൻറി20 ലോകകപ്പ് നിശ്ചയിച്ച പ്രകാരം നടക്കും.

-അർജൻറീനയും കൊളംബിയയും ആതിഥേയത്വം വഹിക്കാനിരുന്ന കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെൻറ് അടുത്ത വർഷത്തേക്ക് മാറ്റി.

-രണ്ടാം ലോക യുദ്ധത്തിനു ശേഷം ആദ്യമായി വിംബിൾഡൺ ടെന്നിസ് ടൂർണമെൻറ് ഉപേക്ഷിച്ചു.

-കായിക രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരത്തിൽ മികച്ച കായിക താരത്തിനുള്ള അവാർഡ് ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണും ഫുട്ബാൾ താരം ലയണൽ മെസ്സിയും പങ്കിട്ടു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ 2000-2020 കാലഘട്ടത്തിലെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള അവാർഡ് സ്വന്തമാക്കി. 2011 ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം സചിനെ തോളിലിരുത്തിയുള്ള വിജയാഘോഷമാണ് അവാർഡിനർഹമായത്. ലോറസ് അവാർഡ് നേടുത്ത ആദ്യ ഇന്ത്യക്കാരനാണ് സചിൻ.


-രോഹിത് ശർമ (ക്രിക്കറ്റ്), മാരിയപ്പൻ തങ്കവേലു (പാരാ അത്‍ലറ്റിക്സ്), മനിക ബത്ര (ടേബിൾ ടെന്നിസ്), വിനേഷ് ഫോഗട്ട് (ഗുസ്തി), റാണി രാംപാൽ (ഹോക്കി) എന്നിവർക്ക് പരമോന്നത കായിക പുരസ്കാരമായ ഖേൽരത്നയും മലയാളി ഒളിമ്പ്യൻ ജിൻസി ഫിലിപ്പിന് ആജീവനാന്ത സംഭാവനക്കുള്ള ധ്യാൻചന്ദ് പുരസ്കാരവും ഉൾപ്പെടെയുള്ള ദേശീയ കായിക പുരസ്കാരങ്ങൾ വിതരണം ചെയ്തു.


-മലയാളി ഗ്രാൻഡ് മാസ്​റ്റർ നിഹാൽ സരിൻ ഉൾപ്പെടുന്ന ഇന്ത്യൻ ടീം ചെസ് ഒളിമ്പ്യാഡിൽ റഷ്യക്കൊപ്പം സംയുക്ത ജേതാക്കളായി. ഇന്ത്യയുടെ സ്വർണനേട്ടം ചരിത്രത്തിലാദ്യം.

കായിക ലോകത്തെ മരണങ്ങൾ

മറഡോണ


കായിക ലോകത്തെ വിഷാദത്തിലാഴ്ത്തിയ മരണമായിരുന്നു അർജൻറീന ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടേത്. തലച്ചോറിൽ ശസ്ത്രക്രിയക്ക്​ ശേഷം വിശ്രമിക്കുകയായിരുന്ന മറഡോണയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. 1986ൽ അർജൻറീനക്ക് ലോകകിരീടം നേടിക്കൊടുത്താണ് മറഡോണ ഫുട്ബാൾ ആരാധകരുടെ മനസ്സിലേക്ക് നടന്നുകയറിയത്.

പി.കെ. ബാനർജി -ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം. ഇന്ത്യൻ ഫുട്​ബാളിെൻറ സുവർണകാലത്ത് 1962ലെ ഏഷ്യൻ ഗെയിംസ് സ്വർണമുൾപ്പെടെ നേടിയ ടീമിെൻറ അവിഭാജ്യ ഘടകമായിരുന്നു പി.കെ. ബാനർജി

ചുനി ഗോസ്വാമി- ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം. 1962ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് ഗോസ്വാമിയായിരുന്നു

പൗളോ ഡി റോസി -ഇറ്റാലിയൻ ഫുട്ബാൾ ഇതിഹാസം. 1982 ലെ ലോകകപ്പില്‍ ഇറ്റലിയെ കിരീടത്തിലേക്ക് നയിച്ച പ്രകടനത്തോടെയാണ് പൗളോ റോസി ലോകശ്രദ്ധയിലേക്ക് എത്തിയത്

കാൾട്ടൻ ചാപ്മാൻ- മുൻ ഇന്ത്യൻ ഫുട്ബാൾ ടീം നായകൻ

പാപ ബൗബ ദിയൂബ്- സെനഗാൾ ഫുട്ബാൾ താരം

ഫ്രാൻസിസ് ഇഗ്നേഷ്യസ്- മുൻ ഇന്ത്യൻ ഫുട്ബാൾ താരം

സത്യജിത്ത് ഘോഷ് -മുൻ ഇന്ത്യൻ ഫുട്ബാൾ താരം

എ. സത്യേന്ദ്രൻ - മുൻ കേരള രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോച്ചും

ഡീൻ ജോൺസ് - മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരവും കമ​േൻററ്ററും

പുരുഷോത്തം റായ് -പ്രശസ്ത അത്​ലറ്റിക്സ് പരിശീലകനും ധ്യാൻചന്ദ് പുരസ്കാര ജേതാവും

എവർടൺ വീക്സ് -പ്രശസ്ത വെസ്​റ്റിൻഡീസ് ക്രിക്കറ്റ് താരം

രജീന്ദർ ഗോയൽ -മുൻ രഞ്ജി ക്രിക്കറ്റ് താരം

മാറ്റ് പൂരെ -മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം

ആർ. ശ്രീധർ ഷേണായി - മുൻ ഇന്ത്യൻ ഹോക്കി പരിശീലകൻ

വസന്ത് റെയ്ജി - മുൻ ഇന്ത്യൻ ഫസ്​റ്റ്​ ക്ലാസ് ക്രിക്കറ്റർ

ജയമോഹൻ തമ്പി- മുൻ കേരള രഞ്ജി ക്രിക്കറ്റ് താരം

ബോബി മോറോ- അമേരിക്കൻ അത്​ലറ്റ്

ബൽബീർ സിങ് സീനിയർ -ഇന്ത്യൻ ഹോക്കി താരം

ആഷ്​ലി കൂപ്പർ -ആസ്ട്രേലിയൻ ടെന്നിസ് താരം

സുബിമൽ ഗോസ്വാമി -ഇന്ത്യൻ ഫുട്ബാൾ താരം

സ്​റ്റിർലിങ് മോസ് -മുൻ ബ്രിട്ടീഷ് ഫോർമുല വൺ റേസിങ് താരം

റഡോമിർ ആൻറിക് - റയൽ മഡ്രിഡ്, ബാഴ്സലോണ ഫുട്ബാൾ ക്ലബുകളുടെ മുൻ പരിശീലകൻ

ജോക് എഡ്വേഡ്സ് - മുൻ ന്യൂസിലൻഡ് ക്രിക്കറ്റർ

ടോണി ലൂയിസ് -ക്രിക്കറ്റിലെ ഡക്​വർത്ത്​ -ലൂയിസ് നിയമത്തിെൻറ (മഴനിയമം) ഉപജ്ഞാതാക്കളിൽ ഒരാൾ

അബ്​ദുൽ ലത്തീഫ് -മുൻ ഇന്ത്യൻ ഫുട്ബാൾ താരം

റോജർ മെയ്​വെതർ -മുൻ ലോക ബോക്സിങ് ചാമ്പ്യനും പരിശീലകനും

അശോക് ചാറ്റർജി - ഇന്ത്യൻ ഫുട്ബാൾ താരം

മിക്കി റൈറ്റ്സ് -അമേരിക്കൻ വനിത ഗോൾഫ് താരം

രാജു ഭരതൻ -ക്രിക്കറ്റ് ലേഖകനും ചിച്ചിത്ര പ്രവർത്തകനും

സുനിത ചന്ദ്ര- ഇന്ത്യൻ വനിത ഹോക്കി ടീം മുൻ നായിക

കോബി ബ്രയൻറ്

അമേരിക്കൻ ബാസ്കറ്റ്ബോൾ ഇതിഹാസം. ഹെലികോപ്ടർ തകർന്നുവീണായിരുന്നു മരണം. 2000-2002, 2009-10 എൻ.ബി.എ ചാമ്പ്യൻ. 18 തവണ എൻ.ബി.എ ഓൾസ്​റ്റാറിൽ. 2008, 2012 ഒളിമ്പിക്സുകളിൽ സ്വർണനേട്ടം

മൻമോഹൻ സൂദ് -മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

ബാപ്പു നട്കർണി -മുൻ ഇന്ത്യൻ ക്രിക്കറ്റർ. ടെസ്​റ്റിൽ ഒരു ഇന്നിങ്സിൽ തുടർച്ചയായി 21 മെയ്ഡൻ ഓവറുകൾ എറിഞ്ഞ് റെക്കോഡിട്ട താരം.

പി.ടി. ഉമ്മർ കോയ -അന്താരാഷ്​ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) വൈസ് പ്രസിഡൻറായിരുന്ന മലയാളി

അലക്സാണ്ട്രോ സബേല- മുൻ അർജൻറീന കളിക്കാരനും ദേശീയ ടീം പരിശീലകനും

നജീബ് തർകായി- അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം അംഗം. മരണം വാഹനാപകടത്തിൽ
Show Full Article
TAGS:Year Ender 2020 
News Summary - SPORTS YEAR ENDER 2020
Next Story