Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right'ദക്ഷിണാഫ്രിക്കയെ...

'ദക്ഷിണാഫ്രിക്കയെ ഇന്നും വേട്ടയാടുന്ന ആ റൺഔട്ട്​'; 1999 ലോകകപ്പിലെ ദുരന്തത്തിന്​ 22ാം വാർഷികം VIDEO

text_fields
bookmark_border
ദക്ഷിണാഫ്രിക്കയെ ഇന്നും വേട്ടയാടുന്ന ആ റൺഔട്ട്​; 1999 ലോകകപ്പിലെ ദുരന്തത്തിന്​ 22ാം വാർഷികം VIDEO
cancel

ലണ്ടൻ: ക്രിക്കറ്റിലെ ദൗർഭാഗ്യങ്ങളുടെ പര്യായമാണ്​ ദക്ഷിണാഫ്രിക്ക. മഴയും അലസതയും ഡക്ക്​വർത്ത്​ ലൂയിസ്​ നിയമവുമെല്ലാം അവർക്ക്​ മുന്നിൽ പലകുറി ഇരുൾ വീഴ്​ത്തിയിട്ടുണ്ട്​. 1999 ലെ ദക്ഷിണാഫിക്കൻ ലോകകപ്പ്​ സെമിയിലെ കുപ്രസിദ്ധമായ ആ റൺഔട്ട്​ ദുരന്തത്തിന്​ ജൂൺ 17ന്​ 22 വയസ്സ്​ തികയുകയാണ്​.

സംഭവം ഇങ്ങനെ: ഇംഗ്ലണ്ടിൽ നടന്ന 1999 ലോകക്കപ്പിൽ ഏറ്റവുമധികം സാധ്യത കൽപിച്ചിരുന്ന ടീമുകളിലൊന്നായിരുന്നു ദക്ഷിണാ​​ഫ്രിക്ക. ടൂർണമെന്‍റിലുടനീളം ​പ്രതീക്ഷക്കൊത്ത പ്രകടനം തന്നെയാണ്​ ദക്ഷിണാ​​ഫ്രിക്ക കാഴ്​ചവെച്ചതും. സെമിയിൽ ദക്ഷിണാഫ്രിക്കക്ക്​ എതിരാളിയായെത്തിയത് കരുത്തരായ​ ആസ്​​​ട്രേലിയയാണ്​. ആദ്യം ബാറ്റ്​ചെയ്​ത ആസ്​​ട്രേലിയയെ 213 റൺസിന്​ ചുരുട്ടിക്കെട്ടി ദക്ഷിണാ​​ഫ്രിക്ക പ്രതീക്ഷകൾ വാനോളമുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തിലെ തകർച്ചയിൽ നിന്നും കാലിസ്​-ജോണ്ടി റോഡ്​സ്​ സഖ്യം കരകയറ്റിയതോടെ പ്രതീക്ഷകൾ മുളപൊട്ടി.​

ഒടുവിൽ അവസാന ഒാവറിൽ ജയിക്കാൻ വേണ്ടത്​ 9 റൺസ്​ എന്ന നിലയിലായി. തകർപ്പനടിക്ക്​ പേരുകേട്ട ടൂർണമെന്‍റിലെ സൂപ്പർതാരം ലാൻസ്​ ക്ളൂസ്​നറാണ്​ ക്രീസിലുണ്ടായിരുന്നത്​. കൂട്ടായുള്ളത്​ പതിനൊന്നാമനായി ഇറങ്ങിയ അലൻ ഡൊണാൾഡ്​. ഓസീസിനായി അവസാന ഒാവർ എറിയാനെത്തിയത്​ ഡാമിയൻ ​ഫ്​ളെമിംഗ്​. ആദ്യ​െത്ത റണ്ട്​ പന്തും ബൗണ്ടറിയിലെത്തിച്ചെത്തിച്ച്​ ലാൻസ്​ ക്ലൂസ്​നർ വിജയമുറപ്പിച്ചുവെന്ന്​ തോന്നിപ്പിച്ചു. സ്കോർ തുല്യ നിലയിൽ.


വിജയത്തിനായി ദക്ഷിണാഫ്രിക്കക്ക്​ വേണ്ടത്​ നാലുപന്തിൽ ഒരു റൺസ്​ മാത്രം. ഗാലറിയിൽ ദക്ഷിണാഫ്രിക്കൻ പതാകകൾ പാറിപ്പറന്നു. ഒാവറിലെ മൂന്നാം പന്തിൽ റൺസെടുക്കാൻ ക്ലൂസ്​നർക്കായില്ല. നാലാം പന്ത്​ പതുക്കെ തട്ടിയിട്ട ക്ലൂസ്​നർ റൺസിനായി ഒാടിയെങ്കിലും മറുവശത്ത് വൈകി ക്രീസിലെത്തിയ അലൻ ഡൊണാൾഡിനെ​ റൺഒൗട്ടാക്കി ഒാസ്​ട്രേലിയൻ താരങ്ങൾ ആഘോഷം തുടങ്ങിയിരുന്നു. മത്സരം ടൈ ആയെങ്കിലും ടൂർണമെന്‍റിൽ മുമ്പ്​ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതിന്‍റെ ആനുകൂല്യത്തിൽ ആസ്​ട്രേലിയ ​ൈഫനലിലേക്ക് പ്രവേശിച്ചപ്പോൾ ദക്ഷിണാഫ്രിക്ക പുറത്തായി. കിരീടം നേടിയാണ്​ ആസ്​ട്രേലിയ കുതിപ്പ്​ അവസാനിപ്പിച്ചത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africa-australia1999 Cricket World Cup
News Summary - south africa-australia 1999 Cricket World Cup 2nd semi-final
Next Story