Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഞാൻ ആരുമല്ലാതിരുന്നപ്പോൾ ദാദ എന്നെ ചേർത്തുപിടിച്ചു; ധോണിയെയും ഗാംഗുലിയെയും കുറിച്ച്​ ഭാജി
cancel
Homechevron_rightSportschevron_rightSports Specialchevron_right'ഞാൻ...

'ഞാൻ ആരുമല്ലാതിരുന്നപ്പോൾ ദാദ എന്നെ ചേർത്തുപിടിച്ചു'; ധോണിയെയും ഗാംഗുലിയെയും കുറിച്ച്​ ഭാജി

text_fields
bookmark_border

ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നർമാരിലൊരാളായ ഹർഭജൻ സിങ് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചിരിക്കുകയാണ്​. ഇന്ത്യക്ക്​ വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരങ്ങളിൽ ഇതിഹാസ താരം അനിൽ കുംബ്ലെയ്ക്ക്​ പിന്നിലായി രണ്ടാമതാണ്​ ഭാജി. സൗ​ര​വ്​ ഗാം​ഗു​ലി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​നെ ന​യി​ച്ച കാ​ല​ത്തെ പ്രധാനതാരങ്ങളിലൊരാളായിരുന്നു അദ്ദേഹം.

23 വർഷം നീണ്ട കരിയറിൽ ഗാംഗുലി-മഹേന്ദ്ര സിങ്​ ധോണി എന്നീ നായകൻമാർക്ക്​ കീഴിൽ കളിച്ച ഭാജി ഇരുവരെയും കുറിച്ച്​ പി.ടി.ഐക്ക്​ നൽകിയ അഭിമുഖത്തിൽ​ മനസുതുറന്നിരിക്കുകയാണ്​.

ഞാൻ ഒന്നുമല്ലാത്ത കാലത്താണ്​​ സൗരവ്​ ഗാംഗുലി തന്നെ ചേർത്തുപിടിച്ചതെന്നും, എന്നാൽ, ധോണി നായകനായപ്പോഴേക്കും ഞാൻ ആരെങ്കിലുമൊക്കെ ആയതായും ഭാജി പറഞ്ഞു. 'ഞാൻ പ്രതിഭയുള്ള താരമായിരുന്നു എന്ന്​ ഗാംഗുലിക്ക്​ ബോധ്യമുണ്ടായിരുന്നു. എന്നാൽ, എനിക്ക്​ മികച്ച റിസൾട്ട്​ നൽകാനാവുമോ എന്ന കാര്യത്തിൽ അദ്ദേഹത്തിന്​ സംശയമുണ്ടായിരുന്നു. അതേസമയം ധോണിയുടെ കാലഘട്ടത്തിലേക്ക്​ മാറിയപ്പോൾ, ഞാൻ ഒരുപാട്​ കാലം ടീമിലുണ്ടായ താരമാണെന്നും ടീമിന്​ സംഭാവനകൾ നൽകുമെന്നും അയാൾക്കറിയാമായിരുന്നു.

ജീവിതത്തിലും തൊഴിൽ മേഖലയിലും നിങ്ങൾക്ക്​ അതുപോലൊള്ള ആളുകളെ ആവശ്യമാണ്​. അവർ ശരിയായ സമയത്ത്​ നിങ്ങളെ മുന്നോട്ട്​ നയിക്കും. സൗരവ്​ എനിക്ക്​ അത്തരമൊരു ആളായിരുന്നു. സൗരവ് എനിക്ക് വേണ്ടി പോരാടി എന്നെ ടീമിൽ ഉൾപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ, ആർക്കറിയാം, ഇന്ന് നിങ്ങൾ. എന്റെ ഈ അഭിമുഖം എടുത്തേക്കില്ല, എന്നെ ഞാനാക്കിയ നായകനാണ്​ സൗരവ്," അദ്ദേഹം കൂട്ടിച്ചേർത്തു.

തന്‍റെ നായകനെന്ന നിലയിൽ ഗാംഗുലിയെ തെരഞ്ഞെടുത്തെങ്കിലും 2007-ലും 2011-ലും ലോകകപ്പ് നേടിയ ധോണി മിക​ച്ചൊരു ക്യാപ്​റ്റനാണെന്ന്​ ഭാജി വ്യക്​തമാക്കി. ധോണി ഗാംഗുലിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോവുകയും തന്‍റെ നായകത്വത്തിലൂടെ ഇന്ത്യയെ അവിസ്മരണീയമായ വിജയങ്ങളിലേക്ക് എത്തിക്കുകയും ചെയ്തതായി ഭാജി പറഞ്ഞു. മൂന്ന് പ്രധാന ലിമിറ്റഡ് ഓവർ ട്രോഫികളും നേടിയ ഏക ക്യാപ്റ്റനാണ് ധോണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniHarbhajan SinghSourav Ganguly
News Summary - Sourav Ganguly held me when I was no one Harbhajan Singh
Next Story