Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഏകദിന ലോകകപ്പ് 2023: ഗംഭീര ​പ്രൊമോ വിഡിയോയുമായി ഐ.സി.സി; താരമായി കിങ് ഖാൻ
cancel

ഏകദിന ലോകകപ്പ് 2023: ഗംഭീര ​പ്രൊമോ വിഡിയോയുമായി ഐ.സി.സി; താരമായി കിങ് ഖാൻ

text_fields
bookmark_border

2023 ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഫിലിം പുറത്തിറക്കി ഐസിസി. 'ഇറ്റ് ടേക്ക്സ് വൺ ഡേ' എന്ന പേരിൽ ഐ.സി.സിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത പ്രൊമോ അവതരിപ്പിക്കുന്നത് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനാണ്. രണ്ട് മിനിറ്റും 12 സെക്കന്റുകളുമാണ് വിഡിയോയുടെ ദൈർഘ്യം. ഷാരൂഖാണ് ലോകകപ്പ് വിശേഷങ്ങള്‍ വിവരിക്കുന്നത്.

വിഡിയോയിൽ ലോകകപ്പിന്റെ ഐതിഹാസിക നിമിഷങ്ങൾ പ്രദർശിപ്പിക്കുകയും അവയെ 'നവരസ'വുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് ക്രിക്കറ്റ് മത്സരത്തിനിടെ ആരാധകർ സാധാരണയായി അനുഭവിക്കുന്ന ഒമ്പത് വികാരങ്ങളെ പ്രതീകപ്പെടുത്തുന്നു, -പ്രൊമോയുമായി ബന്ധപ്പെട്ട് ഐസിസി പറഞ്ഞു.

വിഡിയോയിൽ, ദിനേശ് കാര്‍ത്തിക്, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, ശുഭ്‌മാന്‍ ഗില്‍, ഓയിന്‍ മോര്‍ഗന്‍, തുടങ്ങിയ താരങ്ങളും ഇവർക്കൊപ്പം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരം ജെമീമ റോഡ്രിഗസും ​പ്രത്യക്ഷപ്പെടുന്നുണ്ട്. ഒപ്പം ഷാരൂഖ് ഖാനുമെത്തുന്നതോടെ വിഡിയോ മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ വച്ച് നടക്കുന്നത്. 10 വേദികളിലായി 10 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്‍റിന്‍റെ സംപ്രേക്ഷണാവകാശം ഹോട്ട്സ്റ്റാർ സ്വന്തമാക്കിയിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan Roped in by ICC to Promote Men's ODI World Cup
Next Story