Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വമ്പൻ ഓഫറുമായി റാമോസിന്​ വേണ്ടി വലവിരിച്ച്​ മുൻ ക്ലബ്ബ്​; ക്യാപ്റ്റനെ കൈവിടാതിരിക്കാൻ റയലും
cancel
Homechevron_rightSportschevron_rightSports Specialchevron_rightവമ്പൻ ഓഫറുമായി...

വമ്പൻ ഓഫറുമായി റാമോസിന്​ വേണ്ടി വലവിരിച്ച്​ മുൻ ക്ലബ്ബ്​; ക്യാപ്റ്റനെ കൈവിടാതിരിക്കാൻ റയലും

text_fields
bookmark_border

റയൽ മാഡ്രിഡ്​ നായകനും പ്രതിരോധ നിരയിലെ അവിഭാജ്യ ഘടകവുമായ സെർജിയോ റാമോസ് ക്ലബ്​​ വിടാനൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ താരത്തിന്​ വേണ്ടി വലവിരിച്ചിരിക്കുകയാണ്​ സെവിയ്യ. സ്​പാനിഷ്​ ക്ലബ്ബും റാമോസി​െൻറ മുൻ ടീമുമായ സെവിയ്യ താരത്തിന്​​ അഞ്ച്​ വർഷത്തെ കരാർ വാഗ്ദാനം ചെയ്​തതായി ഒരു സ്​പാനിഷ്​ റേഡിയോയാണ്​ പുറത്തുവിട്ടിരിക്കുന്നത്​. പി.എസ്​.ജി, മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നീ ക്ലബ്ബുകളും റാമോസിന്​ വേണ്ടി ശ്രമിക്കുന്നുണ്ട്​.

റയലുമായുള്ള റാമോസി​െൻറ കരാർ പുതുക്കൽ ചർച്ചകളൊക്കെ തടസപ്പെട്ടതിനാൽ താരം ക്ലബ്​ വിടാനാണ്​ കൂടുതൽ സാധ്യത. എന്നാൽ, റയൽ മാഡ്രിഡ്​ മുന്നോട്ടുവെച്ച അവസാന ഒാഫർ അംഗീകരിച്ച്​ റാമോസ്​ ടീമിൽ തുടർന്നേക്കുമെന്നും ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട്​ ചെയ്​തിരുന്നു.

35 കാരനായ റാമോസിന്​ 40 വയസ്​ വരെ ടീമിൽ തുടരാനുള്ള ഒാഫറാണ്​ സെവിയ്യ നൽകുന്നതെന്നും വിരമിച്ചാൽ, ടീമിൽ മറ്റൊരു റോളും അവർ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും റേഡിയോ റിപ്പോർട്ടിൽ പറയുന്നു. 2005ൽ റയൽ മാഡ്രിഡിലെത്തിയ റാമോസ്​ ടീമിന്​ വിവിധ കിരീടങ്ങളക്കം നിരവധി നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്​. അതേസമയം, സെവിയ്യയുടെ അക്കാദമിയിലാണ്​ താരം കളി പഠിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridSevillaSergio Ramos
News Summary - Sergio Ramos might quit Real Madrid for Sevilla report
Next Story