Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഖത്തർ ലോകകപ്പ്​...

ഖത്തർ ലോകകപ്പ്​ സ്​റ്റേഡിയം ആർ.എസ്​.എസ്​ നിർമിച്ച കോവിഡ്​ കേന്ദ്രമാക്കി സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം

text_fields
bookmark_border
ഖത്തർ ലോകകപ്പ്​ സ്​റ്റേഡിയം ആർ.എസ്​.എസ്​ നിർമിച്ച കോവിഡ്​ കേന്ദ്രമാക്കി സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം
cancel

ഭോപ്പാൽ: 2022ലെ ഖത്തർ ഫുട്​ബാൾ ലോകകപ്പിനുള്ള സ്​റ്റേഡിയത്തെ ആർ.എസ്​.എസ്​ നിർമിച്ച കോവിഡ്​ കേന്ദ്രമാക്കി സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. 2020 മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന ചിത്രമാണ്​ സംഘ്​പരിവാർ കേന്ദ്രങ്ങൾ വീണ്ടും വൈറലാക്കിയത്​.


വ്യാജ പ്രചാരണത്തിനെതിരെ കോൺഗ്രസ്​ നേതാവും മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രിയുമായ ദിഗ്​ വിജയ്​ സിങ്​ രംഗത്തെത്തി. ആർ.എസ്​.എസ്​ എന്നാൽ നുണകളുടെ നേതാവാണ്​. ഖത്തർ സ്​റ്റേഡിത്തെ ആർ.എസ്​.എസ്​ നിർമിച്ച കോവിഡ്​ കേന്ദ്രമാക്കിയിരിക്കുന്നുവെന്ന്​ ചിത്രം സഹിതം ദിഗ്​വിജയ്​ സിങ്​ ഫേസ്​ബുക്കിൽ കുറിച്ചു.

ഖത്തറിലെ അൽഖോറിൽ നിർമിച്ച അൽ ബെയ്​ത്​​ സ്​റ്റേഡിയത്തി​െൻറ ചിത്രമാണ്​ ആർ.എസ്​.എസ്​ കേന്ദ്രങ്ങൾ വ്യാജ പ്രചാരണത്തിന്​ ഉപയോഗിക്കുന്നത്​. പൗരാണിക അറബ്​ തമ്പുകളുടെ മാതൃകയിൽ നിർമിച്ച സ്​റ്റേഡിയത്തിൽ 6000​0 പേർക്കുള്ള ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്​. അൽ ബെയ്​ത്​ സ്​റ്റേഡിയം അതിശയകരമായിരിക്കുന്നെന്നും അറബ്​ ശൈലിയിലുള്ള മാതൃക ഏറെ മികച്ചു നിൽക്കുന്നതാണെന്നും സന്ദർശനം നടത്തിയ ശേഷം ഫിഫ പ്രസിഡൻറ്​ ജിയാനി ഇൻഫാൻറിനോ പ്രസ്​താവിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cuprssAl Bayt Stadium
News Summary - rss spreading fake news about al bayt stadium
Next Story