Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സിആർ7 ജഴ്​സിക്ക്​ വേണ്ടി നീണ്ട ക്യൂ; 12 മണിക്കൂറുകൾ കൊണ്ട്​ വിറ്റുപോയത് 437 ​കോടി രൂപയുടെ ജഴ്​സി
cancel
Homechevron_rightSportschevron_rightSports Specialchevron_rightസിആർ7 ജഴ്​സിക്ക്​...

സിആർ7 ജഴ്​സിക്ക്​ വേണ്ടി നീണ്ട ക്യൂ; 12 മണിക്കൂറുകൾ കൊണ്ട്​ വിറ്റുപോയത് 437 ​കോടി രൂപയുടെ ജഴ്​സി

text_fields
bookmark_border

യുവൻറസിൽ നിന്ന്​ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്​ എത്തിയിരിക്കുകയാണ്​ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ, തട്ടകം മാറിയതോടെ ആരാധകരുടെ ആശങ്ക താരത്തിന്​ പഴയ ഏഴാം നമ്പർ ജഴ്​സി തിരിച്ചുകിട്ടുമോ എന്നതിനെ ചൊല്ലിയായിരുന്നു. ഒടുവിൽ പ്രഖ്യാപനം വന്നു, വിഖ്യാത നമ്പർ ക്രിസ്റ്റ്യാനോയ്ക്ക് തന്നെ.

എന്നാലിപ്പോൾ സിആർ 7 ജഴ്സിയാണ്​ തരംഗം തീർക്കുന്നത്​.​ വിൽപ്പനക്ക്​ വച്ച് 12 മണിക്കൂറിനകം 60 മില്യൺ ഡോളറി​െൻറ (432 കോടി രൂപ) ജഴ്സിയാണ് വിറ്റു പോയിരിക്കുന്നത്​. ഏറ്റവും കുറഞ്ഞത്​ 360,000 ജഴ്സി വിറ്റുപോയതായി ബിസോക്കര്‍ റിപ്പോർട്ട് ചെയ്യുന്നു. 80 മുതൽ 110 പൗണ്ട് (ശരാശരി പത്തായിരം രൂപ) വരെയാണ് ജഴ്സി കിറ്റിന്​ നൽകേണ്ട വില.

കച്ചവടം ഓൺലൈനിലും ഓഫ് ലൈനിലും പൊടിപൊടിക്കുകയാണ്​. മാഞ്ചസ്റ്റർ യുണൈറ്റഡ്​ പുറത്തുവിട്ട പുതിയ വിഡിയോയിൽ ഓൾഡ് ട്രഫോർഡിലെ മെഗാ സ്റ്റോറിന് മുമ്പിൽ ജഴ്സി വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്​.

ശരാശരി നൂറു പൗണ്ടിന് ജഴ്‌സി വിൽക്കുന്നുണ്ടെങ്കിലും ക്ലബുമായുള്ള കരാർ പ്രകാരം ജഴ്‌സി നിർമാതാക്കളായ അഡിഡാസിനാണ് വിറ്റുകിട്ടുന്ന തുകയുടെ സിംഹഭാഗവും ലഭിക്കുക. ഓരോ ജഴ്‌സിയിലും അഞ്ചു പൗണ്ട് (500 രൂപ) മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കിട്ടുന്നത്​. പത്തു വർഷത്തേക്ക് 750 ദശലക്ഷം പൗണ്ടി​െൻറ കരാറാണ് അഡിഡാസുമായി യുണൈറ്റഡിനുള്ളത്. 2014ലാണ് ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കിറ്റ് ഡീൽ ഒപ്പുവയ്ക്കപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoCR7
News Summary - Ronaldos CR7 shirts sold for record breaking money in 12 hours
Next Story